Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലാഭവൻ മണിയുടെ സഹോദരന്‍ ഉറക്കഗുളിക അമിതമായി കഴിച്ച നിലയില്‍ ആശുപത്രിയില്‍

കലാഭവൻ മണിയുടെ സഹോദരന്‍ ഉറക്കഗുളിക അമിതമായി കഴിച്ച നിലയില്‍ ആശുപത്രിയില്‍

ബബിത ലൂക്കോസ്

തൃശൂർ , ശനി, 3 ഒക്‌ടോബര്‍ 2020 (21:58 IST)
കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ എൽ വി രാമകൃഷ്ണന്‍ (42) അമിതമായ അളവിൽ ഉറക്ക ഗുളിക ഉള്ളിൽചെന്ന നിലയിൽ ആശുപത്രിയില്‍. ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിലാക്കിയത്.
 
കലാഭവൻ മണി സ്ഥാപിച്ച കുന്നിശേരി രാമൻ സ്മാരക കലാഗൃഹത്തിൽ ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ആര്‍ എല്‍ വി രാമകൃഷ്‌ണനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചതാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് ഉറക്കഗുളിക അമിതമായ അളവില്‍ ഉള്ളില്‍ ചെന്നതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
 
രാമകൃഷ്ണന് ബോധം തെളിഞ്ഞെന്നും അദ്ദേഹത്തിന്‍റെ നില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1049പേര്‍ക്ക്; എട്ട് മരണം