Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വ്യാപനം മുൻകൂട്ടി കണ്ടില്ല? 2020ൽ ഇന്ത്യ കയറ്റുമതി ചെയ്‌തത് 9000 മെട്രിക് ടൺ ഓക്‌സിജൻ

കൊവിഡ് വ്യാപനം മുൻകൂട്ടി കണ്ടില്ല? 2020ൽ ഇന്ത്യ കയറ്റുമതി ചെയ്‌തത് 9000 മെട്രിക് ടൺ ഓക്‌സിജൻ
, ബുധന്‍, 21 ഏപ്രില്‍ 2021 (20:17 IST)
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആവശ്യത്തിന് ഓക്‌സിജൻ ലഭ്യതയില്ലാതെ കടുത്ത പ്രതിസന്ധിയിലാണ് രാജ്യം. അതേസമയം 2020 ഏപ്രിലിനും 2021 ജനുവരിക്കും ഇടയിൽ 9000 മെട്രിക് ടൺ ഓക്‌സിജൻ ഇന്ത്യ കയറ്റുമതി ചെ‌യ്‌തതായുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
 
രാജ്യത്ത് രണ്ടാമതൊരു വ്യാപനം സർക്കാർ മുന്നിൽ കണ്ടിരുന്നില്ല എന്നത് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. 220 ജനുവരിയിൽ 352 മെട്രിക് ടൺ ഓക്‌സിജനാണ് രാജ്യം കയറ്റിയയച്ചത്. ഒരു വർഷത്തിനിടെ കയറ്റുമതിയിൽ 734 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരികുന്നത്. ഈ സമയത്ത് രാജ്യത്ത് കൊവിഡ് കേസുകൾ കുറവായിരുന്നതും മറ്റ് രാജ്യങ്ങളിൽ കേസുകൾ ഉണ്ടായിരുന്നതുമാണ് കയറ്റുമതിയിലെ വർധനവിന് കാരണം.
 
രാജ്യത്ത് മാർച്ച് മുതലാണ് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായത്. ശ്വാസതടസ്സമാണ് രോഗികളിൽ കൂടുതലായി കാണപ്പെടുന്നത്. ഇത് ഓക്‌സിജന്റെ ആവശ്യകത കൂടുന്നതിന് കാരണമായി. പലയിടത്തും ഓക്‌സി‌ജന്റെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താൻ ഉ‌ത്പാദനം വർധിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"കുതിച്ചുയർന്ന് കൊവിഡ് കണക്ക്" സംസ്ഥാനത്ത് ഇന്ന് 22414 പേർക്ക് രോഗം സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41%