Publish Date: Wed, 21 Apr 2021 (17:21 IST)
Updated Date: Wed, 21 Apr 2021 (17:22 IST)
സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദമായ പരിശോധന നടത്താൻ ആരോഗ്യവകുപ്പിന്റെ നിർദേശം. സംസ്ഥാനത്ത് പടർന്ന് പിടിക്കുന്നത് ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോ എന്നതാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്.
വൈറസ് സാന്നിധ്യം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിർദേശം നൽകി. ഇന്ന് ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ചർച്ച ഉണ്ടായത്.