Webdunia - Bharat's app for daily news and videos

Install App

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; പാകിസ്ഥാന്റെ ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ

നിഹാരിക കെ.എസ്
ഞായര്‍, 25 മെയ് 2025 (12:58 IST)
പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ നടത്തിവരുന്ന ഭീകരപ്രവര്‍ത്തനങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ തുറന്നടിച്ച് ഇന്ത്യ. കഴിഞ്ഞ 40 വര്‍ഷത്തിനിടെ പാകിസ്ഥാന്റെ ഭീകരാക്രമണങ്ങളില്‍ 20,000ല്‍ അധികം ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ പര്‍വ്വതനേനി ഹരീഷ് ആണ് ഇക്കാര്യം ഐക്യരാഷ്ട്ര സഭയുടെ മുന്നാകെ ചൂണ്ടിക്കാട്ടിയത്.
 
അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ നല്‍കിവരുന്ന പിന്തുണയുടെ ഗുരുതര സ്വഭാവം ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ തുറന്നു കാട്ടുകയായിരുന്നു ഹരീഷ്. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാകിസ്താന്‍ നല്‍കി വരുന്ന പിന്തുണ അവസാനിപ്പിക്കാതെ സിന്ധുനദീജലക്കരാര്‍ മരവിച്ച നടപടി പിന്‍വലിക്കില്ലെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ജലം ജീവിതമാണെന്നും യുദ്ധത്തിനുള്ള ഉപകരണമല്ലെന്നുമുള്ള പാകിസ്ഥാന്‍ പ്രതിനിധിയുടെ വാദത്തോട് പ്രതികരിക്കുകയായിരുന്നു പര്‍വ്വതനേനി ഹരീഷ്.
 
ഒരു നദിയുടെ തീരത്തുള്ള ഇരുരാജ്യങ്ങളെന്ന നിലയില്‍ സിന്ധുനദീജലക്കരാറില്‍ ഇന്ത്യ ഏറ്റവും ഉത്തരവാദിത്വമുള്ള രീതിയിലാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ നല്‍കി വരുന്ന പിന്തുണ ഒരുതരത്തിലും ന്യായീകരണമര്‍ഹിക്കുന്നില്ല.
 
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 പേരാണ് കൊല്ലപ്പെട്ടതെന്നും ഹരീഷ് മറുപടി നല്‍കി. 65 വര്‍ഷം മുന്‍പ് ശുഭാപ്തി വിശ്വാസത്തോടെയാണ് സിന്ധുനദീജലക്കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്. എന്നാല്‍ മൂന്ന് യുദ്ധങ്ങളും ഭീകരാക്രമണങ്ങളും നടത്തി പലതവണ പാകിസ്ഥാന്‍ കരാറിന്റെ അടിത്തറ ലംഘിച്ചുവെന്നും പര്‍വ്വതനേനി ഹരീഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിതീവ്ര മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ടെയ്‌നറുകൾ കരയ്ക്കടിഞ്ഞാൽ തൊടരുത്, അകത്ത് എന്താണുള്ളതെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബി.ജെ.പി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

കപ്പല്‍ ചുഴിയില്‍പ്പെട്ടു? കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം, ജീവനക്കാർ സുരക്ഷിതർ

അതിതീവ്ര മഴ; മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു

അടുത്ത ലേഖനം
Show comments