Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീലങ്കന്‍ നേവി കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്ത മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു

India
കഴിഞ്ഞ ആഴ്ചയില്‍ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്ത മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും വെറുതെ വിട്ടയച്ചു. 54 മത്സ്യത്തൊഴിലാളികളെയാണ് കഴിഞ്ഞ ഒരാഴാചയില്‍ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തത്. അതിര്‍ത്തി കടന്ന് ശ്രീലങ്കയുടെ പ്രാദേശിക ജലാശയങ്ങളില്‍ പ്രവേശിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊളൊബോയിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരാണ് ഈ വിവരം പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ അറിയിച്ചത്. കഴിഞ്ഞ 24നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ 40 പേരെ വെള്ളിയാഴ്ചയും ബാക്കി 14 പേരെ ഇന്നുമാണ് വിട്ടയച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്നാട്ടിലെ ബിജെപി പ്രവര്‍ത്തകരുമായി പരമ്പരാഗത നൃത്തം ചെയ്ത് സ്മൃതി ഇറാനി