Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപരാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരെ ചൈന: ശക്തമായി പ്രതികരിച്ച് ഇന്ത്യ

ഉപരാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരെ ചൈന: ശക്തമായി പ്രതികരിച്ച് ഇന്ത്യ
, ബുധന്‍, 13 ഒക്‌ടോബര്‍ 2021 (20:40 IST)
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചൽ പ്രദേശിലെ സന്ദർശനത്തിനെതിരെ രംഗത്തെത്തിയ ചൈനയുടെ നടപടിയിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ. അതിർത്തി വിഷയത്തിൽ എത്രയും വേഗത്തിൽ ചൈനയുടെ ഭാഗത്ത് നിന്നും തീരുമാനമുണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
 
അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാൽ പ്രദേശ് സന്ദർശിച്ചത് ശരിയായില്ല എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാൻ പറഞ്ഞത്. അതേസമയം , രാജ്യത്തിനകത്തുള്ള സംസ്ഥാനത്ത് ഇന്ത്യൻ നേതാവിന്റെ സന്ദർശനത്തെ ചൈന എതിർക്കുന്നതിന്റെ കാരണം ജനങ്ങൾക്ക് മനസ്സിലാകുന്നില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി തിരിച്ചടിച്ചു.ഒക്ടോബർ 9-ന് ആണ് രണ്ട് ദിവസത്തെ സന്ദർശനത്തിനുവേണ്ടി ഉപരാഷ്ട്രപതി അരുണാചൽപ്രദേശിലെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ ഒഡീഷയില്‍ രണ്ടുതലയോടും മൂന്നുകണ്ണുകളോടും കൂടി പശുക്കുട്ടി പിറന്നു; ദുര്‍ഗ്ഗാദേവിയുടെ അവതാരമെന്ന് വിശ്വാസികള്‍