Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നിനും ദൗർലഭ്യമില്ല, കൽക്കരിക്ഷാമത്തെപറ്റിയുള്ള വാർത്തകൾ അടിസ്ഥാനരഹിതം

ഒന്നിനും ദൗർലഭ്യമില്ല, കൽക്കരിക്ഷാമത്തെപറ്റിയുള്ള വാർത്തകൾ അടിസ്ഥാനരഹിതം
, ബുധന്‍, 13 ഒക്‌ടോബര്‍ 2021 (18:28 IST)
രാജ്യത്ത് കൽക്കരിക്ഷാമമില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്ത് കൽക്കരിക്ഷാമമുണ്ടെന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ വൈദ്യുതി മിച്ഛമുള്ള രാജ്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
 
വൈദ്യുതി മന്ത്രി ആർ. കെ. സിങ്ങുമായി രണ്ട് ദിവസം മുമ്പ് സംസാരിച്ചിരുന്നു. രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പരക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ വൈദ്യുത ഉല്‍പാദന കേന്ദ്രങ്ങളിലും അടുത്ത നാല് ദിവസത്തേക്കുള്ള കല്‍ക്കരി നിലവിലുണ്ടെന്നും വിതരണശൃംഖലയില്‍ തകരാറൊന്നുമില്ലെന്നും  ധനമന്ത്രി വ്യക്തമാക്കി.ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുമ്പോഴായിരുന്നു കൽക്കരി ക്ഷാമത്തെക്കുറിച്ചുള്ള ധനമന്ത്രിയുടെ പ്രതികരണം.
 
അതേസമയം കൽക്കരിയുടെ അന്താരാഷ്ട്രവില ടണ്ണിന് 60 രൂപയിൽ നിന്ന് 190 രൂപയായി വർധിച്ചു. രാജ്യമെങ്ങും കനത്ത മഴയും പ്രതികൂല സാഹചര്യവും നിലനിൽക്കുന്നതിനാലാണ് കൽക്കരിക്ഷാമത്തിലേക്ക് രാജ്യം നീങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 11,079 പേർക്ക് കൊവിഡ്, 123 മരണം