Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂലൈ മാസത്തിനകം ഇന്ത്യ 50 കോടിവരെ കൊവിഡ് വാക്സിൻ ഡോസ് ശേഖരിയ്ക്കും: ആരോഗ്യ മന്ത്രി

ജൂലൈ മാസത്തിനകം ഇന്ത്യ 50 കോടിവരെ കൊവിഡ് വാക്സിൻ ഡോസ് ശേഖരിയ്ക്കും: ആരോഗ്യ മന്ത്രി
, വെള്ളി, 20 നവം‌ബര്‍ 2020 (07:26 IST)
ഡൽഹി: അടുത്ത വർഷം ജൂലൈയ്ക്കകം ഇന്ത്യ 40 മുതൽ അൻപത് കോടി കൊവിഡ് വാക്സിൻ ഡോസ് വരെ ശേഖരിയ്ക്കും എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. വാക്സിൻ ശേഖരിയ്ക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികളൂമായി ചർച്ചകൾ പുരോഗമിയ്ക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരി രാജ്യത്തെ സ്തംഭനാവസ്ഥയിലാക്കിയെങ്കിലും വൈറസിനെ നേരിടാൻ രാജ്യം നൂതന മാർഗങ്ങൾ കണ്ടെത്തി എന്നും ഹർഷ വർധൻ വ്യക്തമാക്കി.
 
130 കോടി ജനങ്ങൾ ഉള്ള രാജ്യമാണ് ഇന്ത്യ. ഒറ്റ തവണയായി മുഴുവൻ ജനങ്ങൾക്കുമുള്ള വാക്സിൻ ശേഖരിയ്ക്കുക എന്നത് പ്രായോഗികമല്ല. അതിനാൽ ഘട്ടംഘട്ടമണ്യി വാക്സിൻ ശേഖരിയ്ക്കും. 2021ന് ജൂലൈ-ഓഗസ്റ്റ് മാസത്തോടെ 40 മുതൽ 50 കോടി ഡോസ് വരെ കൊവിഡ് വാക്സിൻ ശേഖരിയ്ക്കും. കൊവിഡ് മഹാമാരി രാജ്യത്തെ സ്തംഭനാവസ്ഥയിൽ ആക്കിയ ശേഷം പുതിയ ഒരു തുടക്കം ഉണ്ടായിരിയ്ക്കുകയാണ്. രാജ്യത്തെ മുഴുവൻ ജനങ്ങളെയും കൊവിഡ് മഹാമാരി ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബധിച്ചു. എന്നൽ പ്രതിസന്ധിഒയെ നേരിടാൻ പലരും നൂതന മർഗങ്ങൾ കണ്ടെത്തി. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങലുടെ കാര്യത്തിൽ രാജ്യത്തെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കും എന്നും രാജ്യത്തെ എല്ലാവർക്കും മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് പോരാളികളുടെ മക്കള്‍ക്ക് എംബിബി‌എസ്, ബിഡി‌എസ് പ്രവേശനത്തില്‍ സംവരണം