Webdunia - Bharat's app for daily news and videos

Install App

India- Pakistan Conflict: പാകിസ്ഥാനെതിരെ ഇന്ത്യ സാമ്പത്തിക ഉപരോധമേർപ്പെടുത്തും, വാണിജ്യബന്ധം പൂർണ്ണമായും നിർത്തിയേക്കും

അഭിറാം മനോഹർ
ബുധന്‍, 30 ഏപ്രില്‍ 2025 (16:50 IST)
ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി സൈന്യത്തിന് തിരിച്ചടിക്കാന്‍ പൂര്‍ണ്ണാധികാരം നല്‍കിയതിന് പിന്നാലെ പാകിസ്ഥാനെതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികളിലേക്ക് ഇന്ത്യ കടക്കുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികളെ പറ്റിയുള്ള ചര്‍ച്ച നടന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും.
 
 യോഗത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തുടങ്ങിവര്‍ പങ്കെടുത്തു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി പാകിസ്ഥാനെ ബുദ്ധിമുട്ടിലാക്കാനാണ് ഇന്ത്യന്‍ നീക്കം. ഇറക്കുമതിയടക്കം എല്ലാ വ്യാപാരബന്ധങ്ങളും ഇന്ത്യ പൂര്‍ണ്ണമായും നിര്‍ത്തിയേക്കും.
 
 പാകിസ്ഥാനി വിമാനങ്ങളുടെ സഞ്ചാരപാത തടയാനായി ഇന്ത്യന്‍ വ്യോമപാത അടച്ചേക്കും. കപ്പല്‍ ഗതാഗതത്തിനും തടയിടും. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ തുറന്ന് കാണിക്കാനുള്ള നടപടികളും സ്വീകരിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹത്തിന് കിട്ടുന്ന സ്വര്‍ണവും പണവും വധുവിന്റേത് മാത്രം, തെളിവ് ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി

കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി; സാക്ഷി മൊഴിയിലും അട്ടിമറി

Kerala Weather: പതുക്കെ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്മാറി; നടപടി തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്

അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

അടുത്ത ലേഖനം
Show comments