Indian Navy: ഒരു ദൗത്യവും ഏറെ ദൂരത്തല്ല, എന്തിനും സജ്ജമായി യുദ്ധക്കപ്പലുകൾ, ചിത്രം പങ്കുവെച്ച് ഇന്ത്യൻ നാവികസേന
യുദ്ധകപ്പലുകളുടെ ചിത്രം പങ്കുവെച്ച് നാവികസേന.
Indian navy ready for counter offensice operation
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ സേനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ യുദ്ധകപ്പലുകളുടെ ചിത്രം പങ്കുവെച്ച് നാവികസേന. ഒരു ദൗത്യവും ഏറെ ദൂരത്തല്ല. ഒരു കടലും അത്ര വിശാലമല്ല എന്ന കുറിപ്പോറ് കൂടിയാണ് യുദ്ധകപ്പലുകളെ സജ്ജമാക്കിയിട്ടുള്ള ചിത്രങ്ങള്‍ നാവികസേന എക്‌സില്‍ പങ്കുവെച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ആയുധകരുത്ത് പ്രകടിപ്പിച്ച് കൊണ്ട് അറബികടലില്‍ നാവികസേന നേരത്തെ അഭ്യാസപ്രകടനം നടത്തിയിരുന്നു. പടക്കപ്പലില്‍ നിന്ന് മിസൈല്‍ പരീക്ഷണമടക്കം നടത്തിയായിരുന്നു നാവികസേനയുടെ തയ്യാറെടുപ്പുകള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് പ്രത്യാക്രമണ നടപടികള്‍ക്കായി സേനകള്‍ക്ക് പൂര്‍ണപ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനമേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാമേധാവി അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി, വ്യോമസേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് എന്നിവര്‍ പങ്കെടുത്തിരുന്നു. ഇതിനിടെ അടുത്ത 36 മണിക്കൂറിനകം ഇന്ത്യ സൈനിക നടപടി സ്വീകരിക്കുമെന്നും തയ്യാറായിരിക്കണമെന്നും പാക് മന്ത്രി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.