Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്മാറി; നടപടി തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്

ഇന്ത്യ തിരിച്ചടിക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പോസ്റ്റുകള്‍ ഒഴിഞ്ഞത് എന്നാണ് നിഗമനം.

Soldiers Withdraw from Pakistani posts

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 ഏപ്രില്‍ 2025 (14:49 IST)
പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. പല പോസ്റ്റുകളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ല. പോസ്റ്റുകള്‍ക്ക് മുകളിലെ പതാകളും മാറ്റിയിട്ടുണ്ട്. ഇന്ത്യ തിരിച്ചടിക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പോസ്റ്റുകള്‍ ഒഴിഞ്ഞത് എന്നാണ് നിഗമനം. 'ഒരു ദൗത്യവും അകലെയല്ല, പിടിച്ചെടുക്കാന്‍ ആകാത്ത വിശാലത ഒരു കടലിനുമില്ല' എന്ന് ഇന്ത്യന്‍ നാവികസേനയുടെ എക്‌സ് പോസ്റ്റ് പുറത്തുവന്നിരുന്നു.
 
ഇന്ത്യയുടെ ആക്രമണം ഏതു സമയത്തും ഉണ്ടായേക്കാവുന്ന ജാഗ്രതയിലാണ് പാകിസ്ഥാന്‍. 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ ആക്രമിക്കുമെന്നും പാകിസ്താന്‍ തയ്യാറെടുക്കുകയാണെന്നും പാക് മന്ത്രി പറഞ്ഞിട്ടുണ്ട്. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താ വിനിമയ സംവിധാനമെന്ന് എന്‍ ഐഎ കണ്ടെത്തല്‍. ആശയവിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോണ്‍ അടക്കം ചൈനീസ് നിര്‍മ്മിതമാണെന്ന് എന്‍ഐഎ കണ്ടെത്തി. പരസ്പര ആശയവിനിമയത്തിനായി ഇന്ത്യ നിരോധിച്ച നിരവധി ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളും ചൈനീസ് സാറ്റലൈറ്റ് ഫോണുകളും തീവ്രവാദികളും ഉപയോഗിച്ചതായാണ് കണ്ടെത്തിയത്.
 
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദികള്‍ എങ്ങനെയാണ് ഇന്ത്യന്‍ ഏജന്‍സികളെ കബളിപ്പിച്ച് ആശയ വിനിമയം നടത്തിയെന്ന അന്വേഷണത്തിലാണ് ചൈനീസ് നാഷണല്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ ഉപകരണങ്ങളാണ് ഭീകരവാദികള്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. ആക്രമണസ്ഥലത്തുനിന്ന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു