Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സിന്റെ വിജയലക്ഷ്യം; അഞ്ചുവിക്കറ്റുമായി ഷമി ഹീറോയായി

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സിന്റെ വിജയലക്ഷ്യം;  അഞ്ചുവിക്കറ്റുമായി ഷമി ഹീറോയായി

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 22 ഒക്‌ടോബര്‍ 2023 (18:18 IST)
ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സിന്റെ വിജയലക്ഷ്യം. അഞ്ചുവിക്കറ്റുമായി ഷമി ഹീറോയായി. ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്റ് 50 ഓവറില്‍ 273 റണ്‍സില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. തുടക്കത്തില്‍19 റണ്‍സില്‍ രണ്ടുവിക്കറ്റ് നഷ്ടപ്പെട്ട് കഷ്ടപ്പെട്ട ന്യൂസിലാന്റിനെ രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. 
 
130 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് കീവീസിന് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. 127 ബോളില്‍ നിന്നാണ് ഡാരില്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഷമിക്ക് പുറമെ കുല്‍ദീപ് രണ്ടുവിക്കറ്റും ബുംറ ഒരു വിക്കറ്റും നേടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിമൂന്നുകാരിയെ പീഡിപ്പിച്ച 44 കാരന് 16 വർഷം കഠിനതടവ്