Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ഷക റാലിക്കിടെ യുവാവിന്റെ മരണം: പൊലീസിന്റെ വെടിയേറ്റല്ല മരണപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Tractor Rally

ശ്രീനു എസ്

, വെള്ളി, 29 ജനുവരി 2021 (08:44 IST)
കര്‍ഷക റാലിക്കിടെ യുവാവിന്റെ മരിച്ചത് പൊലീസിന്റെ വെടിയേറ്റല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ട്രാക്ടര്‍ മറിഞ്ഞുണ്ടായ പരിക്കുമൂലമാണ് ഇയാള്‍ മരിച്ചത്. സംഭവത്തില്‍ അപകടത്തില്‍പെട്ടയാളെ പൊലീസിന് കൈമാറാന്‍ സമരക്കാര്‍ തയ്യാറായില്ലെന്ന ഗുരുതര ആരോപണം വരുന്നുണ്ട്. പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായാണ് ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിങ് മരണപ്പെട്ടത്.
 
യുവാവ് അപകടത്തില്‍ പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തേ പൊലീസ് പുറത്തുവിട്ടിരുന്നു. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഉച്ചയോടെ ഡല്‍ഹി നഗരം യുദ്ധക്കളമായി മാറി. റാലിക്കിടെ പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപി സിപിഎമ്മിനെയോ, പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെയോ വിമർശിയ്ക്കാൻ തയ്യാറല്ല: രാഹുൽ ഗാന്ധി