Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഡ് നിർമാണ പ്രവർത്തനങ്ങളിൽ ചൈനീസ് പങ്കാളിത്തം അനുവദിക്കില്ലെന്ന് നിതിൻ ഗഡ്‌കരി

റോഡ് നിർമാണ പ്രവർത്തനങ്ങളിൽ ചൈനീസ് പങ്കാളിത്തം അനുവദിക്കില്ലെന്ന് നിതിൻ ഗഡ്‌കരി
ന്യൂഡൽഹി , ബുധന്‍, 1 ജൂലൈ 2020 (17:20 IST)
ന്യൂഡൽഹി: നാഷണൽ ഹൈവേകളടക്കം ഇന്ത്യയിലെ റോഡ് നിർമാണ പദ്ധതികളിൽ ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗഡ്‌കരിയുടെ പ്രസ്‌താവന.
 
സംയുക്ത റോഡ് നിര്‍മാണ സംരംഭങ്ങളിലും ചൈനീസ് കമ്പനികളെ അനുവദിക്കില്ല. കൂടാതെ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ ചൈനീസ് പങ്കാളിത്തം പ്രോത്സാഹിപ്പിക്കില്ലെന്നും ഗഡ്‌കരി പറഞ്ഞു.ഹൈവൈ നിര്‍മാണ പദ്ധതികളില്‍ ചൈനീസ് കമ്പനികളെ വിലക്കിയും ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചുകൊടുത്തും സർക്കാർ നയം ഉടനെ പുറത്തിറങ്ങുമെന്നും നിലവിലുഌഅതും വരാനിരിക്കുന്നതുമായ പദ്ധതികൾക്കും ഇത് ബാധകമാക്കുമെന്നും ഗഡ്‌കരി പറഞ്ഞു.
 
ഇന്ത്യന്‍ കമ്പനികള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനായി ചട്ടങ്ങളിൽ ഇളവുകൾ നടപ്പിലാക്കാൻ ഹൈവേ സെക്രട്ടറിക്കും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനും നിര്‍ദേശം നല്‍കിയതായും ഗഡ്കരി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ രാഷ്ട്രീയ നിയമനത്തിന് എതിരെ രമ്യാ ഹരിദാസ് എംപിയുടെ 12 മണിക്കൂര്‍ ഉപവാസം അവസാനിച്ചു