Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ്: പരപ്പനങ്ങാടിയില്‍ മത്സരിക്കാന്‍ രണ്ട് വെളിച്ചപ്പാടുകള്‍

തെരഞ്ഞെടുപ്പ്: പരപ്പനങ്ങാടിയില്‍ മത്സരിക്കാന്‍ രണ്ട് വെളിച്ചപ്പാടുകള്‍

എ കെ ജെ അയ്യര്‍

, ബുധന്‍, 25 നവം‌ബര്‍ 2020 (16:22 IST)
പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ ഒരു വാര്‍ഡില്‍ പരസ്പരം മത്സരിക്കുന്നത് രണ്ട് വെളിച്ചപ്പാടുകളാണ്. പരപ്പനങ്ങാടി നഗരസഭയിലെ ഇരുപത്തേഴാം വാര്‍ഡായ കുരിക്കള്‍ റോഡിലാണ് ഇവര്‍  മത്സരിക്കുന്നത്.
 
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അദ്ധ്യാപകന്‍ കൂടിയായ ടി.പി.മോഹന്‍ദാസാണ് മത്സരിക്കുന്നത്. എതിരാളി കര്‍ഷകനായ കെ.പി.ഗംഗാധരനും. ഇരുവരും ക്ഷേത്രോത്സവങ്ങളില്‍ പതിറ്റാണ്ടുകളായി വെളിച്ചപ്പാടായി സേവനം തുടരുന്ന കുടുംബത്തിലെ അംഗങ്ങളും.
 
ക്ഷേത്രോത്സവങ്ങളില്‍ ഇവര്‍ വെളിച്ചപ്പാടാകുമ്പോള്‍ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതാണ് ഇവരുടെ പതിവ്. എന്തായാലും ആര്‍ക്കാണ് വിജയമെന്ന് കാത്തിരുന്നു കാണാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതാവ് കോണ്‍ഗ്രസ് അനുഭാവി, പിതാവ് കമ്മ്യൂണിസ്‌റ്, മകള്‍ ബിജെപി സ്ഥാനാര്‍ഥി