Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഇന്ത്യയിലെ മുസ്‌ലീങ്ങൾ രാമക്ഷേത്രം തകർത്തിട്ടില്ല: മോഹൻ ഭാഗവത്

വാർത്ത ദേശീയം മോഹൻ ഭാഗവത് രാമക്ഷേത്രം  Newsd National Mohan Bhagavath Ram mandir
, തിങ്കള്‍, 16 ഏപ്രില്‍ 2018 (13:48 IST)
ഇന്ത്യയിലെ മുസ്‌ലിങ്ങൾ രാമക്ഷേത്രം തകർത്തിട്ടില്ലെന്ന് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്. ഇന്ത്യക്കാർ ആരും അങ്ങനെ ചെയ്തിട്ടില്ല. ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കാനായി ചില വിദേശ ശക്തികളാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ തകർത്തത് എന്നു മോ;ഹൻ,ഭാഗവത് പറഞ്ഞു. മുംബൈയിൽ വിരട്ട് ഹിന്ദു സമ്മേളനത്തിൽ സംസാരിക്കുവേയാണ് മോഹൻ ഭാഗവതിന്റെ പ്രസ്ഥാവന.
 
ഇന്ന് നമ്മൾ വിദേശ ശക്തികളിൽ നിന്നും സ്വതന്ത്രരാണ്. തകർക്ക്പെട്ടതെല്ലാം പുനസ്ഥാപിക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്. അധിനിവേശ ശക്തികൾ തകർത്ത രാമക്ഷേത്രം പുനർനിർമ്മിക്കേണ്ടത് നമ്മുടെ കടമയാണ്` അതിനു വേണ്ടിയുള്ള സമരം തുടരും. രമക്ഷേത്രം പുനസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ സംസ്കാരം മുറിഞ്ഞില്ലാതാകും എന്നും മോഹൻ ഭാഗവത്  പറഞ്ഞു
 
ബാബരി മസ്ജിദ് തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസ്, തീർപ്പാക്കാനാവാതെ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ആർ എസ് എസ് മേധാവിയുടെ പരസ്യ പ്രതികരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ രണ്ടു പെണ്‍കുട്ടികളുടെ പിതാവ്; യുവാക്കളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ജോയ്‌ മാത്യു