Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി; വീട്ടമ്മ കഴുത്ത് മുറിഞ്ഞ് മരിച്ചു

ലിഫ്റ്റ് മുകളിലെത്തുന്നതിന് മുമ്പ് സ്ത്രീയുടെ ഇയര്‍ഫോണ്‍ ലിഫ്റ്റിന്റെ ഗ്രില്ലില്‍ കുടുങ്ങി.

Uttar Pradesh
, ബുധന്‍, 29 മെയ് 2019 (14:43 IST)
ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കമ്പനിയുടെ മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായി ലിഫ്റ്റില്‍ കയറിയതായിരുന്നു വീട്ടമ്മ. ലിഫ്റ്റ് മുകളിലെത്തുന്നതിന് മുമ്പ് സ്ത്രീയുടെ ഇയര്‍ഫോണ്‍ ലിഫ്റ്റിന്റെ ഗ്രില്ലില്‍ കുടുങ്ങി.
 
ഇതെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ലിഫ്റ്റിന്റെ കൊളാപ്‌സിബിള്‍ ഗ്രില്ലിനകത്ത് ഇയര്‍ഫോണുകള്‍ തങ്ങി നിന്നു. ഇതേ തുടര്‍ന്നാണ് സ്ത്രീ കഴുത്ത് മുറിഞ്ഞ് മരിച്ചത്. സ്ത്രീയുടെ തല ശരീരത്തില്‍ നിന്നും വേര്‍പെട്ട് പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 48കാരി സുശീലയാണ് മരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്‌സഭാ ചർച്ചകൾക്ക് തൽക്കാലം വിട, തന്റെ വളർത്തുനായ പിഡിയെ കൂടെയിരുത്തി നഗരം കറങ്ങി രാഹുൽ ഗാന്ധി !