വിവാഹ ദിവസം ദളിത് യുവാവിനെ ക്ഷേത്രത്തിൽ കയറ്റിയില്ല; വിവാഹമോതിരം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് പരാതി

വിവാഹ ചടങ്ങുകൾക്ക് മുൻപ് പ്രാർത്ഥിക്കാനായി അമ്പലത്തിൽ എത്തിയതായിരുന്നു വരനും സംഘവും.

വ്യാഴം, 16 മെയ് 2019 (08:46 IST)
വിവാഹ ദിവസം ദളിത് യുവാവിനെ ക്ഷേത്രത്തിൽ കയറ്റിയില്ലെന്ന് പരാതി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങുകൾക്ക് മുൻപ് പ്രാർത്ഥിക്കാനായി അമ്പലത്തിൽ എത്തിയതായിരുന്നു വരനും സംഘവും. എന്നാൽ ഒരു സംഘം ആളുകൾ എത്തി വരനും കൂട്ടരും അമ്പലത്തിൽ കയറുന്നത് തടയുകയായിരുന്നു. 
 
ദളിതനായതിനാൽ അമ്പലത്തിൽ കയറേണ്ടെന്ന് സവർണ്ണ ജാതിയിൽപ്പെട്ടവർ പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ദളിത് യുവാവിന്റെ അച്ഛന്റെ പരാതിയിൽ പൊലീസ് നാലുപേർക്കെതിരെ കേസെടുത്തു. 
 
അമ്പലത്തിൽ കയറുന്നത് തടഞ്ഞതിനൊപ്പം ഇവർ വരന്റെ വിവാഹ മോതിരവും നോട്ടുമാലയും തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ഇതൊരു സാമുദായിക പ്രശ്നമല്ലെന്നും രണ്ടു കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് ഇതിനു കാരണമെന്നും പൊലീസ് പറയുന്നു. വിവാഹത്തിനു ശേഷം പൊലീസിന്റെ സഹായത്തോടെ വധുവും വരനും ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതായും പൊലീസ് പറയുന്നു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം പ്രസവിച്ച ഉടൻ കുഞ്ഞിനെ തോട്ടിൽ എറിഞ്ഞു, കണ്ടെത്തിയത് പുഴുവരിച്ച നിലയിൽ; അമ്മയ്ക്ക് അഞ്ച് വർഷം തടവ്