Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ: ജാഗ്രത മതി, ഇന്ത്യക്കാർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന

കൊറോണ: ജാഗ്രത മതി, ഇന്ത്യക്കാർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന

അഭിറാം മനോഹർ

, വ്യാഴം, 5 മാര്‍ച്ച് 2020 (10:45 IST)
കൊവിഡ് 19 വ്യാപിക്കുന്നതിൽ നിലവിൽ ഇന്ത്യക്കാർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. റോഡ്രികോ ഓഫ്റിനാണ് നിലവിൽ ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക് പുറത്ത് സഞ്ചരിച്ച് വന്നവരിലാണ് കൊറോണ കണ്ടെത്തിയിട്ടുള്ളതെന്നും ഇന്ത്യയിൽ തന്നെയുള്ളവർക്ക് ഇതുവരെയും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റോഡ്രികോ ചൂണ്ടികാട്ടി.
 
പുതിയ വൈറസായതിനാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ ഏത് തരത്തിലാണ് വൈറസ് വ്യാപനത്തെ ബാധിക്കുമെന്നത് പഠിക്കുകയാണ്. ലോകമെങ്ങുമുള്ള വിദഗ്ധരുമായി വൈറസിനെ പറ്റിയുള്ള വിവരങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. നിലവിൽ അടിസ്ഥാന ശുചിത്വം പാലിക്കുകയാണ് ഇന്ത്യയിലുള്ളവർക്ക് ചെയ്യാനാവുന്നതെന്നും റോഡ്രികോ വ്യക്തമാക്കി.
 
ഇട വിട്ട് കൈകള്‍ ശുചിയാക്കുന്നതും തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോള്‍ മുഖം മൂടുന്നതും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടാൽ ഡോക്‌ട്ടറെ കാണുകയുമാണ് ഇന്ത്യക്കാർക്ക് ഇപ്പോൾ ചെയ്യാനാവുന്നത്. ചെറുപ്പക്കാർക്കും പ്രായമായവർക്കുമാണ് കൊറോണ വൈറസ് പടരാൻ സാധ്യത കൂടുതലെന്നും ഈ പ്രായത്തിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും ഡോ റോഡ്രികോ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വീണ് പോകാത്ത ജനത‘; നിപയേയും സിക്കയേയും ഒടുവിൽ കൊറോണയേയും തുരത്തി കേരളം, ബിബിസിൽ കേരളത്തിന് അഭിനന്ദനം