കൊറോണ ഇനി 'കൊവിഡ് 19'; മരണം 1100 കടന്നു, ഇന്നലെ മരിച്ചത് 97 പേര്‍
കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്ക രൂപമാണ് കൊവിഡ് 19.
ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന 'കൊവിഡ് 19 എന്ന പേര് നൽകി. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്ക രൂപമാണ് കൊവിഡ് 19.
പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ലുഎച്ച്ഒ ഡയറക്ടർ ജനറൽ അറിയിച്ചു. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്‌സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം അറിയിച്ചു.
അതേസമയം, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ ചൊവ്വാഴ്ച മരിച്ചത് 97 പേര്‍. ഇതോടെ, വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1113 ആയി. കൊറോണ ബാധിതരുടെ എണ്ണം ചൈനയില്‍ 44,653 ആയി. ചൊവ്വാഴ്ച 2015 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജനുവരി 30ന് ശേഷമുള്ള ഏറ്റവും കുറവ് സ്ഥിരീകരണമാണ് ചൊവ്വാഴ്ചയുണ്ടായതെന്നത് ആശ്വാസം പകരുന്നുണ്ട്.