Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് പ്രതീക്ഷിച്ചതിലും ദുർബലമെന്ന് ഐഎംഎഫ്

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് പ്രതീക്ഷിച്ചതിലും ദുർബലമെന്ന് ഐഎംഎഫ്
വാഷിംഗ്ടൺ , വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (13:44 IST)
ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് പ്രതീക്ഷിച്ചതിലും ഏറെ ദുർബലമാണെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). വളർച്ചനിരക്കിൽ ചൈനയേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യയെന്നും വ്യക്തമാക്കി. കോർപറേറ്റ്, പരിസ്ഥിതി മേഖലകളിലെ നയങ്ങളിലുള്ള അനിശ്ചിതത്വമാണ് നിലവിലെ പ്രശ്നങ്ങൾക്കു കാരണം.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വളർച്ചയിലെ കുറവും സമ്പദ്​വ്യവസ്ഥയിൽ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന്​ഐഎംഎഫ് വക്താവ് ജെറി റൈസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോർപ്പറേറ്റ് മേഖലയ്ക്ക് പുറമെ ബാങ്കുകൾ അല്ലാതെയുള്ള ധനകാര്യ സ്ഥാപനങ്ങളെയും ഈ തളർച്ച ബാധിച്ചിട്ടുണ്ടെന്ന് ഐഎംഎഫ് പറയുന്നു.

ഇക്കൊല്ലവും അടുത്ത കൊല്ലവും ഇന്ത്യയുടെ വളർച്ച നിരക്ക് മുമ്പ് കരുതിയതിനെക്കാൾ കുറയുമെന്ന് ജൂലൈയിൽ ഐഎംഎഫ് വ്യക്തമാക്കിയിരുന്നു. ഏപ്രിലിലെ അനുമാനത്തെക്കാൾ 0.3% താഴ്ചയോടെ ഈ വർഷം 7%, 2020 ൽ 7.2% എന്നിങ്ങനെയാകുമെന്നായിരുന്നു വിലയിരുത്തൽ.

അതേസമയം, ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ തന്നെയായിരിക്കുമെന്ന നിലപാടിൽ ഐഎംഎഫ് ഉറച്ചു നിൽക്കുന്നു. വളർച്ചനിരക്കിൽ ചൈനയേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യയെന്നും വ്യക്തമാക്കി. വരാനിരിക്കുന്ന രാജ്യാന്തര സാമ്പത്തിക വളർച്ചാവലോകന രേഖയിൽ വിശദമായ കണക്കുകളും വിലയിരുത്തലും പുറത്തുവിടുമെന്നും ഐഎംഎഫ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലാത്സംഗ കേസ്: സ്വാമി ചിന്മയാനന്ദിനെ ഏഴു മണിക്കൂർ ചോദ്യം ചെയ്തു