240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ
ആഭ്യന്തര പരീക്ഷയില്‍ പാസായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് തിരിച്ചുവിട്ടത്.
240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്. ഇത് സംബന്ധിച്ച അറിയിപ്പ് ജീവനക്കാര്‍ക്ക് ലഭിച്ചത് ഇന്ന് രാവിലെയാണ്. മൈസൂരു ട്രെയിനിങ് ക്യാമ്പസില്‍ നിന്നാണ് എന്‍ട്രി ലെവല്‍ ജീവനക്കാരായ 240 പേരെ പിരിച്ചുവിട്ടത്. ആഭ്യന്തര പരീക്ഷയില്‍ പാസായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് തിരിച്ചുവിട്ടത്.
ഫെബ്രുവരി മാസത്തില്‍ 400 ഓളം ജീവനക്കാരെയും ഇന്‍ഫോസിസ് പിരിച്ചുവിട്ടിരുന്നു. അതേസമയം ഇപ്പോള്‍ പിരിച്ചുവിട്ടവര്‍ക്ക് അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെയാണ്. മുന്നറിയിപ്പില്ലാതെയുള്ള പിരിച്ചുവിടല്‍ വലിയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ജീവനക്കാര്‍ക്ക് ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്. കൂടാതെ ഒരു മാസത്തെ ശമ്പളവും താമസവും നാട്ടിലേക്കുള്ള ട്രാവല്‍ അലവന്‍സും നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ജോലി സ്ഥിരപ്പെടുത്താന്‍ വേണ്ടി ട്രെയിനി ബാച്ചിനായി നടത്തിയ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്നാണ് ഇന്‍ഫോസിസ് പറയുന്നത്.