Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർഷക സമര കേന്ദ്രങ്ങൾക്ക് നേരെ വ്യാപക ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

കർഷക സമര കേന്ദ്രങ്ങൾക്ക് നേരെ വ്യാപക ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
, ശനി, 30 ജനുവരി 2021 (08:53 IST)
ഡൽഹി: കർഷക സമര വേദികൾക്ക് നേരെ ആക്രാമണങ്ങൾ സാധ്യതയെന്ന് ഇന്റലിജസ് റിപ്പോർട്ട്. നാട്ടുകാർ എന്ന് അവകാശപ്പെടുന്ന സംഘങ്ങൾ സമര വേദികളിൽ അക്രമം അഴിച്ചുവിടാൻ സാധ്യതയുണ്ട് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതോടെ സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിലാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹി അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാർ എന്ന് അവകാശപ്പെട്ട് സിംഘുവിൽ എത്തിയ പ്രതിഷേധക്കാരും കർഷകരും തമ്മിൽ ഏറ്റുമുട്ടിയത് വലിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. സമരത്തെ സംഘടതമായി അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് കർഷക സംഘടകനൾ കുറ്റപ്പെടുത്തി. അതേസമയം ഇന്നലെ സിംഘുവിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 44 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അലിപൂർ എസ്എച്ച്ഒയെ വാളുമായി ആക്രമിച്ച യുവാവും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒൻപതാംക്ലാസ് വരെ എല്ലാവരെയും ജയിപ്പിച്ചേയ്ക്കും: പ്ലസ് വണ്ണിന്റെ കാര്യത്തിൽ പിന്നീട് തീരുമാനം