Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമര കേന്ദ്രത്തിലെ സംഘർഷം: അലിപൂർ എസ്എച്ച്ഒയെ വാളുമായി ആക്രമിച്ച യുവാവ് അടക്കം, സിംഘുവിൽ 44 പേർ അറസ്റ്റിൽ

സമര കേന്ദ്രത്തിലെ സംഘർഷം: അലിപൂർ എസ്എച്ച്ഒയെ വാളുമായി ആക്രമിച്ച യുവാവ് അടക്കം, സിംഘുവിൽ 44 പേർ അറസ്റ്റിൽ
, ശനി, 30 ജനുവരി 2021 (07:27 IST)
കർഷക സമരത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സിംഘുവിൽ 44 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അലിപൂർ എസ്എച്ച്ഒയെ വാളുമായി ആക്രമിച്ച യുവാവും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. സമരവേദിയിൽ ഇന്നും സംഘർഷത്തിന് സാാധ്യതയുണ്ട് എന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഡൽഹി അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. സമരം ആവസാനിപ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി സിംഘുവിൽ എത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്. പ്രതിഷേധക്കാർ സമരവേദികളിൽ ചിലത് പൊളിച്ചതോടെ കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുന്ന സ്ഥിതി ഉണ്ടായി. സംഘർഷത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. അലിപൂർ എസ്എച്ച്ഒ പ്രദീപ് പലിവാളിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമ്മുകശ്മീരില്‍ മൂന്നുഭീകരരെ സുരക്ഷാ സേന വധിച്ചു