ഇന്ന് അന്തര്‍ദേശീയ വിവര്‍ത്തന ദിനം
ഇന്ന് ഭാഷാ മൊഴിമാറ്റ ദിനം
നമ്മുടെ പരിണാമത്തില്‍ ഭാഷകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുപോലെ ഭാഷകള്‍ ക്രമാനുഗതമായി സ്വയം രൂപപ്പെടുകയും ചെയ്തു. നമ്മുടെ സംസ്കാരവും പെരുമാറ്റവും ആംഗ്യങ്ങളും മനോഹരമായി രൂപപ്പെടുത്തിയെടുക്കുന്നതിലും ഭാഷകള്‍ വഹിച്ച പങ്ക് ചെറുതല്ല. ലോകത്തെ മുഴുവന്‍ പരിഗണിക്കുകയാണെങ്കില്‍, ഭാഷകള്‍ തമ്മിലുള്ള വിവര്‍ത്തനത്തിലൂടെ പരസ്പരമുള്ള സംസ്കാരത്തിലെ വാണിജ്യപരവും സാമൂഹികവുമായ സാഹചര്യങ്ങള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. അതേപോലെയാണ്, നമ്മുടെ ചിന്തകളും വിശ്വാസങ്ങളും മറ്റ് രാജ്യത്തെ ജനങ്ങളുമായി പങ്കുവെയ്ക്കുമ്പോള്‍ ഉണ്ടാകുന്നതും. ഇതിലൂടെ അവരുടെ സംസ്കാരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.
അന്തര്‍ദ്ദേശീയ വിവര്‍ത്തന ദിനമായ സെപ്തംബര്‍ 30 - ന് നമുക്ക് നല്ല പരിഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളാം. അതിലൂടെ, ലോകത്താകമാനമുള്ളവര്‍ക്ക് എല്ലാ സംസ്കാരവും അടുത്തറിയാനും പരസ്പരം മനസ്സിലാക്കി ജീവിക്കാനും കഴിയും.
ഈ അവസരത്തില്‍, ഭാഷകളേയും പരിഭാഷയേയും കുറിച്ചുള്ള രസകരവും വ്യത്യസ്തവുമായ ഒരു ചോദ്യത്തിലൂടെ നിങ്ങളുടെ വൈദഗ്ധ്യം പരിശോധിക്കുന്നതിനായി
ഇവിടെ ക്ലിക്ക് ചെയ്യുക