Webdunia - Bharat's app for daily news and videos

Install App

International Womens Day: വനിതാദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാമോ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 മാര്‍ച്ച് 2023 (08:48 IST)
സ്ത്രീ സങ്കല്പങ്ങള്‍ മാറി മാറി വരുന്ന കാലത്താണ് ഇത്തവണത്തെ വനിതാദിനം കടന്നുവരുന്നത്. വനിതാദിനം ആചരിക്കുന്നത് ഒരു നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്രയും കാലത്തിനിടയില്‍ സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനത്തേക്കുറിച്ച് ഇപ്പോഴും ഭീതിയും ആശങ്കയുമുണര്‍ത്തുന്ന വസ്തുതകള്‍ നിലനില്‍ക്കുകയാണ്.
 
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം അംഗീകരിച്ചുകിട്ടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു വനിതാദിനത്തിന്റെ ആരംഭം.
 
1909 ഫെബ്രുവരി 28ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലാണ് ആദ്യ വനിതാ ദിനം ആചരിച്ചത്. സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്കയുടെ നേതൃത്വത്തിലായിരുന്നു ഇത്. വ്യവസായ മേഖലയുടെ വളര്‍ച്ചയോടെയാണ് അന്താരാഷ്ട്ര വനിതാദിനം എന്ന ആശയം രൂപപ്പെടുന്നത്.
 
ജോലിക്കിടയില്‍ അനുഭവിക്കേണ്ടിവരുന്ന പലവിധ സമ്മര്‍ദങ്ങള്‍ സ്ത്രീകളെ സംഘടിതമായി പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചുതുടങ്ങി. ഇതിന്റെ തുടര്‍ച്ചയായി 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു വലിയ പ്രകടനം നടക്കുകയുണ്ടായി. എന്നാല്‍ അന്ന് പൊലീസ് സഹായത്തോടെ സര്‍ക്കാര്‍ ഈ പ്രതിഷേധത്തെ ശക്തമായി അടിച്ചൊതുക്കുകയായിരുന്നു.
 
എങ്കിലും ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് തുടര്‍ന്നുള്ള വര്‍ഷവും ന്യൂയോര്‍ക്ക് സിറ്റി സാക്ഷ്യം വഹിച്ചു. 1910ല്‍ കോപെന്‍ഹേഗനില്‍ അന്താരാഷ്ട്ര സ്ത്രീ സമ്മേളനം നടന്നു. ഈ സമ്മേളനത്തിലാണ് വനിതാദിനം എന്ന ആശയം പൂവണിയുന്നത്. എങ്കിലും കൃത്യമായ ഒരു തീയതി അന്ന് തീരുമാനിച്ചിരുന്നില്ല.
 
പലയിടങ്ങളിലും മാര്‍ച്ച് 19നും മാര്‍ച്ച് 25നുമായിരുന്നു വനിതാ ദിനം ആചരിച്ചിരുന്നത്. ഒന്നാം ലോക മഹായുദ്ധ ആരംഭത്തില്‍ യൂറോപ്പിലാകമാനം സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു സമാധാന റാലി സംഘടിപ്പിക്കപ്പെട്ടു. 1913 മാര്‍ച്ച് എട്ടിനായിരുന്നു ഇത്. തുടര്‍ന്നാണ് മാര്‍ച്ച് എട്ടിന് വനിത ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
 
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ വനിതാദിനം എന്ന ആശയം പ്രാബല്യത്തില്‍ വന്നെങ്കിലും 1960കളിലെ ഫെമിനിസത്തോട് കൂടിയാണ് ഇത് ശക്തമായത്. റഷ്യയടക്കമുള്ള പല രാജ്യങ്ങളും ഈ ദിവസം ഔദ്യോഗിക അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments