Webdunia - Bharat's app for daily news and videos

Install App

‘ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’; ‘സണ്ണി നൈറ്റ്’ സണ്ണി ലിയോണ്‍ ഉപേക്ഷിച്ചു

‘സണ്ണി നൈറ്റ്’ സണ്ണി ലിയോണ്‍ ഉപേക്ഷിച്ചു

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (09:06 IST)
ബംഗളൂരില്‍ പുതുവര്‍ഷരാവില്‍ നടത്താനിരുന്ന നൃത്ത പരിപാടി സണ്ണി ലിയോണ്‍ ഉപേക്ഷിച്ചു. സണ്ണി തന്റെ ട്വിറ്ററിലൂടെയാണ് പരിപാടിയില്‍ നിന്ന് പിന്മാറിയ വിവരം അറിയിച്ചത്. തനിക്കും സംഘത്തിനും സുരക്ഷയൊരുക്കാനാവില്ലെന്ന് കര്‍ണാടക പൊലീസ് വ്യക്തമാക്കിയതിനാല്‍ പരിപാടിയില്‍നിന്ന് പിന്‍മാറുകയാണെന്ന് സണ്ണി പറഞ്ഞു.
 
‘ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവര്‍ക്കും നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നുവെന്നും സണ്ണി തന്റെ ട്വിറ്റില്‍ പറയുന്നു. രക്ഷണ വേദിക സേനയുടെ കൂട്ട ആത്മഹത്യാ ഭീഷണിയെ തുടര്‍ന്ന് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സര പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
 
സണ്ണി നൈറ്റ് ഇന്‍ ബംഗളൂരു എന്ന് പേരിട്ടിരിക്കുന്ന പരിപാടിയാണ് റദ്ദാക്കിയത്. സണ്ണി കര്‍ണ്ണാടകയില്‍ എത്തുന്നതിനെതിരെ പ്രതിഷേധവുമായി രക്ഷണ വേദിക സേന രംഗത്ത് വന്നിരുന്നു. കര്‍ണ്ണാടക സംസ്‌കാരത്തെ അറിയാത്ത നടിയെ പുതുവര്‍ഷദിനത്തില്‍ അതിഥിയായി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ വാദം. 
 
കഴിഞ്ഞ ദിവസം സണ്ണിയുടെ കോലം കത്തിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു. അല്പവസ്ത്രധാരിയായ സണ്ണി ലിയോണിയെപ്പോലുള്ളവരെ ഉള്‍ക്കൊള്ളാന്‍ കര്‍ണ്ണാടകയുടെ പാരമ്പര്യത്തിന് കഴിയില്ലെന്നാണ് രക്ഷണ വേദിക സേന നേതാവ് ഹരീഷ് പറഞ്ഞത്. കര്‍ണ്ണാടകയിലെ സ്ത്രീകളുടെയും കുട്ടികളുടെയും മാന്യമായ ജീവിക്കുന്നവരാണ്. 
 
ഇവരുടെ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന രീതിയാണ് സണ്ണിയുടേതെന്നാണ് രക്ഷണ വേദിക സേനയുടെ വാദം. അതേസമയം സാരിയുടുത്ത് മാന്യമായി നൃത്തം ചെയ്യുകയാണെങ്കില്‍ മാത്രം കര്‍ണ്ണാടകയില്‍ സണ്ണി ലിയോണിനെ സ്വാഗതം ചെയ്യുമെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. കര്‍ണ്ണാടകയിലെ പ്രമുഖ പരസ്യ എജന്‍സി നടത്തുന്ന ന്യൂയര്‍ പരിപാടിയില്‍ ആണ് സണ്ണി ലിയോണ്‍ നൃത്തമവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2024ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments