Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലക്ഷ്യം ഇന്ത്യക്കെതിരായ ടെസ്‌റ്റ്; സൂപ്പര്‍ താരങ്ങളെ ടീമിലേക്ക് മടക്കിവിളിച്ച് ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത നീക്കം

സൂപ്പര്‍ താരങ്ങളെ ടീമിലേക്ക് മടക്കിവിളിച്ച് ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത നീക്കം

ലക്ഷ്യം ഇന്ത്യക്കെതിരായ ടെസ്‌റ്റ്; സൂപ്പര്‍ താരങ്ങളെ ടീമിലേക്ക് മടക്കിവിളിച്ച് ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത നീക്കം
ജൊഹന്നാസ്ബർഗ് , ചൊവ്വ, 19 ഡിസം‌ബര്‍ 2017 (14:56 IST)
എതിരാളികളെ തെല്ലും ഭയമില്ലാതെ നേരിടുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ താരങ്ങളായ എ ബി ഡിവില്ലിയേഴ്‌സും പേസര്‍ ഡെയ്‌ന്‍ സ്‌റ്റെയിനും ടെസ്‌റ്റ് ടീമിലേക്ക് മടങ്ങിയെത്തി.

സിംബാബ്‌വെയ്ക്കെതിരായ പ്രഥമ നാല് ദിവസ ടെസ്റ്റിനുള്ള ടീമിലേക്കാണ് സ്‌റ്റെയിനും ഡിവില്ലിയേഴ്‌സും മടങ്ങിയെത്തുന്നത്. അടുത്ത മാസം ഇന്ത്യക്കെതിരെ ടെസ്‌റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പായി ടീമിനെ ശക്തമാക്കുകയാണ് ദക്ഷിണാഫ്രിക്ക ഈ നീക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഡിസംബർ 26-നാണ് പ്രഥമ നാല് ദിന ടെസ്റ്റ് തുടങ്ങുന്നത്.

വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനം തുടരുന്ന ഇന്ത്യന്‍ ടീമിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് ഡിവില്ലിയേഴ്‌സിനെയും സ്‌റ്റെയിനിനെയും ദക്ഷിണാഫ്രിക്ക ടീമിലേക്ക് തിരിച്ചു വിളിച്ചത്. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയില്‍ ഇരുവരും ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് നിഗമനം.

2016 ജനുവരിയിലാണ് ഒടുവിൽ ഡിവില്ലിയേഴ്സ് ടെസ്റ്റ് കളിച്ചത്. തുടര്‍ന്ന് ടീമിന്റെ നായകസ്ഥാനം അടുത്ത സുഹൃത്തായ ഫാഫ് ഡുപ്ലെസിക്ക് എബി കൈമാറുകയായിരുന്നു. മോശം ഫോമും പരുക്കുകളുമാണ് അദ്ദേഹത്തെ ടീമില്‍ നിന്നും അകറ്റി നിര്‍ത്തിയത്. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ പര്യടനത്തിനിടെ തോളിന് പരുക്കേറ്റ സ്‌റ്റെയിന്‍ നീണ്ട വിശ്രമത്തിലാ‍യിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിയാണോ സ്‌മിത്താണോ കേമന്‍ ?; വോഗന്‍ തുടക്കമിട്ട തര്‍ക്കം ഏറ്റുപിടിച്ച് പോണ്ടിംഗ് രംഗത്ത്