Publish Date: Sun, 08 Apr 2018 (16:52 IST)
Updated Date: Sun, 08 Apr 2018 (16:54 IST)
തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി നദീജല തർക്കം ഐ പി എല്ലിനേയും ബാധിച്ചതോടെ കളിക് കേരളത്തിലേക്ക് മാറ്റാന്‍ സാധ്യത. ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളുടെ ഹോം മൽസരങ്ങളിൽ ചിലതു കേരളത്തിലേക്കു മാറ്റാനാണ് സാധ്യത.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റും കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) അഭിപ്രായം ആരാഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേരളത്തിൽനിന്ന് ഐപിഎൽ ടീമുകൾ രംഗത്തില്ലാത്ത സാഹചര്യത്തിലാണു ചെന്നൈയുടെ ഹോം മൈതാനമാക്കാൻ കേരളത്തെ പരിഗണിക്കുന്നത്. കാവേരി നന്ദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ക്രിക്കറ്റല്ല വലുതെന്ന് വ്യക്തമാക്കി തമിഴ്ജനത ഒന്നാകെ പ്രതിഷേധം അറിയിച്ചിരുന്നു. ഇത് കളിയെ ബാധിക്കുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.