Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂലിയന്‍ അസാഞ്ചെയുടെ നില അതീവ ഗുരുതരം; ആശങ്കപങ്കുവെച്ച് അറുപതിലധികം ഡോക്ടര്‍മാര്‍

കനത്ത സുരക്ഷയില്‍ ലണ്ടനിലെ ബാല്‍മാര്‍ഷെ ജയിലിലാണ് വിക്കിലീക്‌സിന്റെ സ്ഥാപകന്‍ നിലവില്‍ കഴിയുന്നത്.

ജൂലിയന്‍ അസാഞ്ചെയുടെ നില അതീവ ഗുരുതരം; ആശങ്കപങ്കുവെച്ച് അറുപതിലധികം ഡോക്ടര്‍മാര്‍

തുമ്പി ഏബ്രഹാം

, തിങ്കള്‍, 25 നവം‌ബര്‍ 2019 (16:58 IST)
വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയുടെ ആരോഗ്യം വളരെ മോശമാണെന്ന് വ്യക്തമാക്കി അറുപതോളം ഡോക്ടര്‍മാരുടെ കത്ത്. ഒരു പക്ഷെ അസാഞ്ചെ ജയിലില്‍ കിടന്ന് തന്നെ മരിച്ചേക്കുമെന്ന് തങ്ങള്‍ ഭയക്കുന്നതായും ആഭ്യന്തര സെക്രട്ടറിക്ക് എഴുതിയ കത്തില്‍ വെളിപ്പെടുത്തുന്നു.
 
കനത്ത സുരക്ഷയില്‍ ലണ്ടനിലെ ബാല്‍മാര്‍ഷെ ജയിലിലാണ് വിക്കിലീക്‌സിന്റെ സ്ഥാപകന്‍ നിലവില്‍ കഴിയുന്നത്. ചാരപ്രവര്‍ത്തനം നടത്തിയ കുറ്റത്തിനാണ് 48 കാരനായ ഓസ്‌ട്രേലിയക്കാരനായ അസാഞ്ചെ പിടിയിലായത്. നിയമ പ്രകാരം 175 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അസാഞ്ചയുടെ പേരിലുള്ളത്.
 
ആരോഗ്യ നില മോശമായതിനാല്‍ ലണ്ടനിലെ ജയിലില്‍ നിന്ന് യൂണിവേഴ്‌സിറ്റി ടീച്ചിങ്ങ് ഹോസ്പിറ്റലിലേക്ക് മാറ്റാനാണ് കത്തില്‍ ഡോക്ടര്‍മാര്‍ അപേക്ഷിക്കുന്നത്. സംസാരിക്കാന്‍ പോലും പറ്റാത്ത വിധം ശാരീരികവും മാനസീകവുമായി വളരെയധികം ക്ഷീണിതനാണ് അസാഞ്ചെയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
 
ഒക്ടോബര്‍ 21-ന് കോടതിയില്‍ ഹാജരാക്കിയ അസാഞ്ചെയുടെ ആരോഗ്യനില പരിശോധിച്ച ഡോക്ടര്‍മാരാണ് ആഭ്യന്തര സെക്രട്ടറിയെ സമീപിച്ചത്. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, സ്വീഡന്‍, ഇറ്റലി, ജര്‍മ്മനി, ശ്രീലങ്ക,പോളണ്ട് എന്നിവിടങ്ങളിലുള്ള ഡോക്ടര്‍മാരണ് കത്ത് സമര്‍പ്പിച്ചത്.
 
അതേസമയം, ജയിലില്‍ നിന്ന് അസാഞ്ചെ നിരന്തര പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് യുഎന്‍ സ്‌പെഷ്യല്‍ അംഗമായ നില്‍സ് മെല്‍സര്‍ പറഞ്ഞു. ഏകപക്ഷിയമായ നിലപാടുകളേയും അഴിമതിയേയും തുറന്ന് കാട്ടിയതിനെ തുടര്‍ന്നാണ് അസാഞ്ചെ കുറ്റക്കാരനായതെന്ന് നില്‍സ് പറഞ്ഞു.
 
അഫ്ഗാനിസ്ഥാനിലും, ഇറാഖിലും അമേരിക്ക നടത്തിയ ബോംബാക്രമണത്തെ കുറിച്ച് 2010-ല്‍ വിക്കിലീക്ക്‌സിലൂടെ അസാഞ്ചെ പുറത്ത് വിട്ടിരുന്നു. അമേരിക്കന്‍ സേനയുടെ നയതന്ത്രത്തെ കുറിച്ചുള്ള വിവരങ്ങളും അസാഞ്ചെ വെളിപ്പെടുത്തിയിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്ത് ചെയ്തിട്ടാണ് ഈ കുട്ടികൾക്ക് പണം നൽകുന്നത്? അവർ പ്രതികരിച്ചത് ഷഹലക്ക് നീതി കിട്ടാനാണ്, അവർക്ക് വീടും പണവും കിട്ടാനല്ല; വൈറൽ കുറിപ്പ്