Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെ എൻ യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് നേരെ അജ്ഞാതൻ വെടിയുതിർത്തു; ആക്രമണം നടന്നത് നിയമസഭക്ക് തൊട്ടരികെ

ജെ എൻ യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് നേരെ അജ്ഞാതൻ വെടിയുതിർത്തു; ആക്രമണം നടന്നത് നിയമസഭക്ക് തൊട്ടരികെ
, തിങ്കള്‍, 13 ഓഗസ്റ്റ് 2018 (15:42 IST)
ഡൽഹി: ജെ എൻ യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെതിരെ അജ്ഞാതന്റെ വധശ്രം. തിങ്കളാഴ്ച ഉച്ചയോടെ ഡൽഹി റഫി മാർഗിലെ  കോൺസ്റ്റിറ്റൂഷൻ ങ്ക്ലബ്ബിലാണ് സംഭവമുണ്ടായത്. അക്രമത്തിൽ ഉമർ ഖലിദ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 
 
‘യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ്‘ എന്ന സംഘറ്റനയുടെ ‘ഖാഫ് സെ ആസാദി‘ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഉമർ ഖാലിദ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെത്തിയത്. ഇവിടെ വച്ച് അജ്ഞാതനയ ഒരു വ്യക്തി ഉമർ ഖാലിദിനു നേരെ വെടിയുതിർക്കുകയായിരുന്നു.  
 
വെള്ള ടി ഷർട്ട് ധരിച്ചെത്തിയ അളാണ് ഉമർ ഖാലിദിനു നേരെ വെടിയുതിർത്തത് എന്ന് ഒരു ദൃക്‌സാക്ഷി വാർത്താ ഏജൻസിയായ അ എൻ ഐയോട് പറഞ്ഞു. ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷൊപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. ഉമർ ഖാലിദിന് നേരെ വെടിയുതിർത്ത തോക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
 
‘ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവർക്ക് ഭയപ്പെടേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത് എന്ന് അക്രമത്തെ കുറിച്ച് ഉമർഖാലിദ് പ്രതികരിച്ചു. ഇക്കഴിഞ്ഞ ജൂണിൽ തനിക്ക് വധഭീഷണിയുള്ളതായി ഉമർ ഖാലിദ് പരാതി നൽകിയിരുന്നു.  
 
ജെ എൻ യുണിവേഴ്സിറ്റിയിൽ നടന്ന ഒരു പ്രതിഷേധത്തിന്റെ പേരിൽ നേരത്തെ ഉമർ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പടെ ചുമത്തിയിരുന്നു. പിന്നീട് തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ കോടതി കേസിൽ നിന്നും കുറ്റ വിമുക്തനാക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബഹ്‌റെയ്നിൽ വനിതാ ഡോക്ടറും സുഹൃത്തും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ