Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ലേയിൽ അതിർത്തി ലംഘിച്ച് ഇന്ത്യയിലേയ്ക്ക് കടന്ന് സിവിൽ വേഷധാരികളായ ചൈനീസ് സൈനികർ: തടഞ്ഞുവച്ച് നാട്ടുകാർ

വാർത്തകൾ
, തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (09:43 IST)
ഡൽഹി: ലേയിൽ അതിർത്തിൽ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേയ്ക്ക് കടന്നു കയറി ചൈനീസ് സൈനികർ. ലഡാക്കിൽ ലേയുടെ കിഴക്ക് 135 കിലോമീറ്റർ അകലെ ന്യോമയിലാണ് സിവിൽ വേഷ ധാരികളായ ചൈനീസ് സൈനികർ രണ്ട് വാഹനങ്ങളിലായി അതിർത്തി ലംഘിച്ച് ഇന്ത്യയിലേയ്ക്ക് കയറിയത്. ഇവരെ കാലികളെ മേയ്ക്കാനതെത്തിയ പ്രദേശവാസികൾ തടഞ്ഞുവച്ചു.. പ്രദേശ വാസികൾ ഇവരുടെ വീഡിയോയും പകർത്തിയിരുന്നു. തുടർന്ന് ഐടി‌ബിപി സേനാംഗങ്ങൾ എത്തി ഇവരെ മടക്കി അയച്ചതായാണ് വിവരം. എങ്ങനെയാണ് ഇവർ ഇന്ത്യൻ പ്രദേശത്തേയ്ക്ക് എത്തിയത് എന്ന് വ്യക്തമല്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനിലെയും അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 28ന് നടക്കും