Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാന് മോദിയുടെ മുന്നറിയിപ്പ്; ബന്ധം മെച്ചപ്പെടണമെങ്കിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് നിർത്തണം

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കിൽ പാക്കിസ്ഥാൻ സ്വയം വരുത്തിവച്ചിരിക്കുന്ന ഭീകരവാദത്തെ നീക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഭീകരർക്ക് നൽകിവരുന്ന എല്ലാവിധ പിന്തുണയ

പാകിസ്ഥാന് മോദിയുടെ മുന്നറിയിപ്പ്; ബന്ധം മെച്ചപ്പെടണമെങ്കിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് നിർത്തണം
വാഷിങ്ടൺ , വെള്ളി, 27 മെയ് 2016 (15:51 IST)
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കിൽ പാക്കിസ്ഥാൻ സ്വയം വരുത്തിവച്ചിരിക്കുന്ന ഭീകരവാദത്തെ നീക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഭീകരർക്ക് നൽകിവരുന്ന എല്ലാവിധ പിന്തുണയും പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
 
ഭീകരവാദത്തെ തടയാന്‍ കഴിഞ്ഞാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് വളരുമെന്നാണ് എന്റെ കാഴ്ചപ്പാട്. ഇതിനുവേണ്ടി ആദ്യത്തെ ചുവട്‌വയ്ക്കാന്‍ ഇന്ത്യ തയാറാണെന്നും എന്നാൽ സമാധാനം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും ഒരുപോലെ ശ്രമിക്കേണ്ടതുണ്ടെന്നും യു എസിലെ വാൾസ്ട്രീറ്റ് ജേർണലിന് നൽകിയ അഭിമുഖത്തിൽ മോദി വ്യക്തമാക്കി.
 
പരസ്പരം പോരടിക്കുന്നതിന് പകരം ഒരുമിച്ച് ദാരിദ്ര്യത്തോട് പോരാടണം. പാക്കിസ്ഥാൻ അവരുടെ ഭാഗം നല്ലരീതിയില്‍ ചെയ്യുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഭീകരവാദത്തിന്റെ കാര്യത്തിൽ യാതൊരുവിധ ഒത്തുതീർപ്പിനുമില്ല. ഭീകരസംഘടനകൾക്ക് നല്‍കിവരുന്ന പിന്തുണ പാക്കിസ്ഥാൻ അവസാനിപ്പിച്ചാൽ മാത്രമേ ബന്ധം സുഗമമാകു എന്നും മോദി വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടുവെന്നതിന് തെളിവ് നല്‍കിയാലും പാകിസ്ഥാന്‍ യാതൊരുവിധ നടപടികളും എടുക്കുന്നില്ലെന്നും മോദി വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീരുമാനത്തിലുറച്ച് ഹൈക്കോടതി; മലാപ്പറമ്പ് സ്കൂള്‍ ജൂൺ എട്ടിന് മുമ്പ് അടച്ചുപൂട്ടണം