Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജമ്മു കശ്മീരില്‍ എസ്‌യുവി കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു

Jammu and kashmir

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 29 മാര്‍ച്ച് 2024 (11:59 IST)
ജമ്മു കശ്മീരില്‍ എസ്‌യുവി കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. ഇന്ന് രാവിലെ റംബാന്‍ ജില്ലയിലാണ് അപകടം നടന്നത്. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന വാഹനം പുലര്‍ച്ചെ 1.15 ഓടെ ജില്ലയിലെ ചെഷ്മ മേഖലയില്‍ 300 അടി താഴ്ചയില്‍ വീഴുകയായിരുന്നു. നാട്ടുകാരും സുരക്ഷാ സൈന്യവും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 
 
പോലീസും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സും സിവില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമും രക്ഷാപ്രവര്‍ത്തത്തില്‍ പങ്കെടുത്തു. കാലാവസ്ഥ മോശമായതിനാലും രാത്രിയായതിനാലും രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ബുദ്ധിമുട്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Gold Price: ചരിത്രത്തിലാദ്യമായി സ്വര്‍ണവില അമ്പതിനായിരം കടന്നു