ജമ്മു കശ്മീരിൽ ഭീകരാക്രമണം: പൊലീസുകാരന്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ ഭീകരാക്രമണം: ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു; എഴ് ഉദ്യോഗസ്ഥർക്കു പരുക്ക്
ജമ്മുകാശ്മീരിലെ പുൽവാമ ജില്ലയിലെ പൊലീസ് മേഖലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. മൂന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരടക്കം ഏഴുപേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച പുലർച്ചെയാണ് ഭീകരർ വെടിയുതിർത്തത്.
സുരക്ഷാ സേന തിരിച്ചുവെടിയുതിർക്കാന്‍ തുടങ്ങിയതോടെ ഭീകരർ പൊലീസ് ലൈനിലേക്ക് ഓടിയൊളിക്കുകയായിരുന്നു. തീവ്രവാദികൾ ആക്രമണം നടത്തിയ പ്രദേശങ്ങളിൽ നിന്നും പൊലീസുകാരുൾപ്പെടെ ഉള്ളവരെ ഒഴിപ്പിക്കുകയാണെന്നും സേന വ്യക്തമാക്കി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.