Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: മൂന്ന് ലഷ്‌ക്കര്‍ തീവ്രവാദികളെ വധിച്ചു

ജമ്മുവിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

Lashkar-e-Taiba
ജമ്മു കശ്മീര്‍ , ശനി, 5 ഓഗസ്റ്റ് 2017 (09:47 IST)
ജമ്മു കശ്മീരിലെ സോപോറിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ മൂന്ന് ലഷ്‌ക്കര്‍ തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സോപോറിലെ അമർഗഡിലുള്ള ഒരു വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സേന നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടലുണ്ടായത്.    
 
കീഴടങ്ങാൻ തീവ്രവാദികളോട് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങാതെ വന്നതോടെയാണ് സൈന്യം വെടിയുതിർത്തത്. പുലർച്ച രണ്ടു മണിയോടെ തുടങ്ങിയ ഏറ്റുമുട്ടൽ അഞ്ചു മണിക്കാണ് അവസാനിച്ചത്. ആക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് കൂടുതൽ തീവ്രവാദികളുണ്ടോയെന്ന് സൈന്യം പരിശോധിച്ച് വരുന്നുണ്ട്. തീവ്രവാദികളിൽ നിന്ന് മൂന്ന് എ.കെ 47 തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

45,83,000 തിരക്കഥകള്‍ വായിച്ചിട്ടുണ്ടെന്ന് ശ്രീനിവാസന്‍; കുറച്ച് മയത്തിലൊക്കെ തള്ളാന്‍ സോഷ്യല്‍ മീഡിയ