Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീറ്റ് പരീക്ഷ എഴുതാൻ അനുവദിയ്ക്കണമെന്ന് പുൽവാമ ഭീകരാക്രമണ കേസ് പ്രതി: ജാമ്യാപേക്ഷ ജമ്മു എൻഐഎ കോടതി തള്ളി

നീറ്റ് പരീക്ഷ എഴുതാൻ അനുവദിയ്ക്കണമെന്ന് പുൽവാമ ഭീകരാക്രമണ കേസ് പ്രതി: ജാമ്യാപേക്ഷ ജമ്മു എൻഐഎ കോടതി തള്ളി
, വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (10:50 IST)
ജമ്മു കശ്മീർ: സെപ്തംബര്‍ 13ന് നടക്കാനിരിയ്ക്കുന്ന നീറ്റ് പരീക്ഷ എഴുതാന്‍ അനുവാദം നൽകണം എന്ന് ആവശ്യപ്പെട്ട് പുല്‍വാമ ഭീകരാക്രമണക്കേസ് പ്രതി നല്‍കിയ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി. 20 കാരനായ വൈസ് ഉള്‍ ഇസ്‌ലാം നൽകിയ ഹർജിയാണ് ജമ്മു കശ്മീർ എൻഐഎ കോടതി തള്ളിയത്. പ്രതി രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്ന എൻഐഎയുടെ വാദം കോടതി അംഗീകരിച്ചു.
 
വൈസ് ഉൾ ഇസ്‌ലാം പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്നത് ശ്രീനഗറാണ്. പരീക്ഷാ കേന്ദ്രമായ ജമ്മുവില്‍ പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പ്രതി രക്ഷപെടാനുള്ള സാധ്യതയുണ്ടെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി. ഇത് അംഗീകരിച്ചാണ് പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചത്. ജെയ്ഷെ മുഹമ്മദുമായി ചേര്‍ന്ന് ഭീകരാക്രമണം നടത്താനായി സ്ഫോടന വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്തത് വൈസ് ഉള്‍ ഇസ്‌ലാമാണ് എന്ന് എൻഐഎ 13,500 പേജുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ്: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 108 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടിച്ചു