Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാമിലെ ഭൂഗർഭ അറയ്ക്കുള്ളിൽ 1,350 കിലോ കഞ്ചാവ്, കർണാടകയിൽ ലഹരി സംഘങ്ങൾക്ക് പിന്നാലെ പൊലീസ്, വീഡിയോ

ഫാമിലെ ഭൂഗർഭ അറയ്ക്കുള്ളിൽ 1,350 കിലോ കഞ്ചാവ്, കർണാടകയിൽ ലഹരി സംഘങ്ങൾക്ക് പിന്നാലെ പൊലീസ്, വീഡിയോ
, വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (08:18 IST)
കന്നട സിനിമാ മേഖലയിൽ മയക്കുമരുന്ന് കേസ് പ്രമുഖരിലേയ്ക്ക് വ്യാപിയ്ക്കുന്നതിനിടെ വടക്കൻ കർണാടകയിലെ രണ്ടിടങ്ങളിൽനിന്നുമായി വൻ കഞ്ചാവ് വേട്ട. 1,350 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടുയത്. കലബുർഗിയി നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടുകയായിരുന്നു. കമലാപൂരിൽ ഹോബ്ലിയിൽ നടത്തിയ റെയിഡിൽ 150 കിലോ കഞ്ചാവും, കലഗി ചെമ്മരിയാട് ഫാമിൽ നടത്തിയ റെയിഡിൽ 1200 കിലോ കഞ്ചാവും കണ്ടെത്തുകയായിരുന്നു.
 
ഫാമിലെ ഭൂഗർഭ അറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇത് പുറത്തെടുക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ ശേഷാദ്രിപുരം പ്രദേശത്ത് കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിറ്റതിന് ഓട്ടോ ഡ്രൈവറെ പിടികൂടിയിരുന്നു. ഇയാളിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് വേട്ട  
 
ഒഡീഷയിൽനിന്നുമാണ് കഞ്ചാവ് എത്തുന്നത് എന്ന് പ്രതികൾ പൊലീസിനോട് വ്യക്തമക്കി. ഒഡിഷയിന്നിന്നും തെലങ്കാനയിലെത്തുന്ന കഞ്ചാവ് അവിടെനിന്നും പച്ചക്കറിൽ ലോറികളിലാണ് കർണാടകയിൽ എത്തുന്നത്. ഇത് പ്ലാസ്റ്റിക് കവറുകളിലാക്കി ഫാമിലെ ഭൂഗർഭ അറകളിൽ കുഴിച്ചിടുകയാണ് പതിവ് എന്നും പ്രതികൾ വെളിപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുടെ കൊവിഡ് ഫലം നെഗറ്റീവ്