Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യംമുഴുവൻ വീടുകൾക്കുള്ളിൽ, ജനതാ കർഫ്യു ആരംഭിച്ചു

രാജ്യംമുഴുവൻ വീടുകൾക്കുള്ളിൽ, ജനതാ കർഫ്യു ആരംഭിച്ചു
, ഞായര്‍, 22 മാര്‍ച്ച് 2020 (07:58 IST)
കോവിഡ് 19 സാമൂഹ്യ വ്യപനം ചെറുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യു ആരംഭിച്ചു. ഞായറാഴ്ച രാവിലെ ഏഴുമുതൽ രാത്രി 9 ഒൻപത് വരെ വീടുകൾക്കൂള്ളിൽ തന്നെ തുടരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകിയിരിക്കുന്നത്.
 
കേരളം ളൾപ്പടെയുള്ള സംസ്ഥനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും പ്രതിപക്ഷ പാർട്ടികളും പ്രധാമന്ത്രിയുടെ ആഹ്വാാനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നമുക്കെല്ലാവക്കും കർഫുവിന്റെ ഭാഗമാകാം എന്നും കോവിഡ് 19നെ ചെറുക്കാനുള്ള പോരാട്ടത്തിന് അത് വലിയ കരുത്ത് പകരും എന്നും കർഫ്യു ആരംഭിക്കുന്നതിന് തൊട്ടുമുൻപ് പ്രധാമന്ത്രി ട്വീറ്റ് ചെയ്തു.
 
ജനതാ കർഫ്യൂ പാലിക്കണം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, മുഖ്യമന്ത്രി പിണറായി വിജയനും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ സ്ഥാപനങ്ങളും, മദ്യശാലകളും, ഹോട്ടലുകളും അടഞ്ഞു കിടക്കും. ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍., എച്ച്പിസി എന്നിവ ഒഴികെയുള്ള പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിക്കില്ല.  
 
കെഎസ്ആർടിസിയും കൊച്ചി മെട്രോയും ഇന്ന് സർവീസ് നടത്തില്ല. സംസ്ഥാനത്ത് മെമു, പാാസഞ്ചർ തീവണ്ടികൾ റദ്ദാക്കിയിട്ടുണ്ട്. അതേസമയം ഒന്നിലധികം ദിവസം യാത്രയുള്ള ദീർഘദൂര ട്രെയിനുകൾ ഓടും. ഞാായറാഴ്ച രാത്രിയോടെ മാത്രമേ കെഎസ്ആർടി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിർദേശങ്ങൾ ലംഘിച്ചു, കാസർഗോഡ് സ്വദേശിയായ കോവിഡ് ബാധിതനെതിരെ കേസ് !