നിർദേശങ്ങൾ ലംഘിച്ചു, കാസർഗോഡ് സ്വദേശിയായ കോവിഡ് ബാധിതനെതിരെ കേസ് !

ഞായര്‍, 22 മാര്‍ച്ച് 2020 (07:19 IST)
കാസർഗോഡ് കോവിഡ് ബാധ സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. വിദേശത്തുനിന്നും എത്തിയ ശേഷം സർക്കാരിന്റെ നിർദേശങ്ങൾ ലംഘിച്ച് നിരവധി പൊതുപരിപാടികളിൽ പങ്കെടുത്ത് ജനങ്ങളുമായി സമ്പർക്കം ഉണ്ടാക്കി എന്നാണ് കേസ്. ഇയാളുടെ കൃത്യമായ സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും ജില്ലാ ഭരണകൂടത്തിന് തയ്യാറാക്കാനായിട്ടില്ല.
 
രോഗബാധിതൻ കൃത്യമായ വിവരങ്ങൾ നൽകാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം എന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ കളക്ടർ തനിക്കെതിരെ വ്യജ പ്രചരണം നടത്തുകയാണ് എന്ന ആരോപണവുമായി രോഗ ബധിതൻ രംഗത്തെത്തിയിരുന്നു. വിവരങ്ങൾ കൃത്യമായി നൽകിയിട്ടുണ്ട് എന്നും ഒന്നും മറച്ചുവച്ചിട്ടില്ല എന്നും രോഗബാധിതൻ മധ്യമങ്ങളോട് പറഞ്ഞു. 
 
രോഗലക്ഷണങ്ങൾ മറച്ചുവച്ച് പൊതുപരിപാടികളിൽ പങ്കെടുത്ത് രോഗ വ്യാപനത്തിനുള്ള സാഹചര്യം ഒരുക്കി എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. അതേസമയം ഇന്നലെ പുതിയ് 12 ഫലങ്ങൾകൂടി പോസിറ്റീവ് ആയതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 52ൽ എത്തി. ഇതിൽ 49 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.      

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഹോണർ 30 എസ് ഉടൻ വിപണിയിലേക്ക് !