കോട്ടയത്ത് നിന്നും കാണാതായ ജസ്‌നയെ തേടി പൊലീസ് ബംഗളുരുവിലെത്തി
പൊലീസ് ബംഗളുരുവിലെത്തിയത് ജസ്‌നയെ ബംഗ്ഗളുരുവിൽ കണ്ടതായി മലയാളി നൽകിയ വിവരത്തെ തുടർന്ന്
കോട്ടയത്ത് നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്നയെ ബംഗളൂരുവിൽ വച്ച് കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബംഗളൂരു മടിവാളയിലെ ആശ്വാസ് ഭവനിലെത്തി. തിരുവല്ല ഡി വൈ എസ് പി ഉൾപ്പടെയുള്ള ആറംഗ സംഘമാണ് ജസ്നയെ തേടി ബംഗളൂരുവിലെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവിൽ വച്ച് ഒരു യുവാവുമൊത്ത് ജസ്നയോട് സാദൃശ്യമുള്ള ഒരു പെൺകുട്ടിയെ ആശ്വാസ് ഭവനിൽ എത്തിയതായി പാലാ സ്വദേശിയായ ജോർജ്ജ് എന്ന ആളാണ് വിവരം നൽകിയത്. ഇയാൾ വർഷങ്ങളായി ബംഗളുരുവിൽ സ്ഥിരതാമസക്കാരനാണ്.
ജോർജ്ജ് ജസ്നയുടെ ബന്ധുക്കൾക്ക് ബംഗളുരുവിൽ വച്ച് കണ്ട പെൺകുട്ടിയുടെ ചിത്രങ്ങൾ അയച്ചു കോടുക്കുകയും ചെയ്തിരിന്നു. ചിത്രത്തിലുള്ള പെൺകുട്ടിക്ക് ജസ്നയുമായി നല്ല രൂപ സാദൃശ്യം ഉണ്ട് എന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ബംഗ്ഗളുരുവിലേക്ക് തിരിച്ചത്.
ആഡംഭര ബൈക്കിൽ മുടി നീട്ടി വളർത്തിയ യുവാവൈനൊപ്പം, ബാഗളുരുവിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ആശ്വാസ് ഭവനിൽ വച്ച് കണ്ടതായാണ് ജോർജ്ജ് പറയുന്നത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ വൈദികനെ കാണാൻ വേണ്ടിയാണ് ഇരുവരും എത്തിയത് എന്ന് ജോർജ്ജിനോട് ഇരുവരുംപറഞ്ഞിരുന്നു