Select Your Language

Notifications

webdunia
webdunia
webdunia
webdunia

എ‌പി അബ്‌ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷൻ, ടോം വടക്കൻ വക്താവ്

എ‌പി അബ്‌ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷൻ, ടോം വടക്കൻ വക്താവ്
, ശനി, 26 സെപ്‌റ്റംബര്‍ 2020 (17:51 IST)
എപി അബ്‌ദുള്ളകുട്ടിയടക്കം 12 പുതിയ നാഷണൽ വൈസ് പ്രസിഡന്റുമാരെ ഉൾപ്പെടുത്തി ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പുറത്തിറങ്ങി. എട്ട് നാഷണല്‍ ജനറല്‍ സെക്രട്ടറിമാര്‍, മൂന്ന് ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍, 13 നാഷണല്‍ സെക്രട്ടറിമാര്‍, വിവിധ പോഷക സംഘടന വൈസ് പ്രസിഡന്റുമാര്‍ എന്നിവർ ഈനിവരെയും നിയമിച്ചിട്ടുണ്ട്. നിലവിൽ ബിജെപിയുടെ കേരളാ ഘടകം വൈസ് പ്രസിഡന്റാണ് അബ്‌ദുള്ളക്കുട്ടി. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്.
 
രമണ്‍ സിങ്, വസുന്ധര രാജെ സിന്ധ്യ, രാധാമോഹന്‍ സിങ്, ബൈജയന്ത് ജയ് പാണ്ഡ, രഘുബര്‍ ദാസ്, മുകുള്‍ റോയ്, രേഖ വര്‍മ, അന്നപൂര്‍ണ ദേവി, ഭാരതി ബെന്‍ ഷിയാല്‍, ഡി.കെ. അരുണ, ചുബ ആവോ എന്നിവരാണ് മറ്റ് നാഷണല്‍ വൈസ് പ്രസിഡന്റുമാര്‍.
 
ഡി.പുരന്ദരേശ്വരി, ഭൂപേന്ദര്‍ യാദവ്, കൈലാഷ് വിജയവര്‍ഗിയ തുടങ്ങിയവരാണ് പുതിയ നാഷണല്‍ ജനറല്‍ സെക്രട്ടറിമാര്‍. ജനറല്‍ സെക്രട്ടറിമാരായിരുന്ന രാം മാധവ്, മുരളീധർ റാവു,അനിൽ ജെയ്‌ൻ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.ഡല്‍ഹിയില്‍നിന്നുള്ള അരവിന്ദ് മേനോന്‍, പങ്കജ മുണ്ടെ, അനുപം ഹസ്ര,വിനോദ് സോങ്കാര്‍, സുനില്‍ ദിയോധര്‍ എന്നിവരുള്‍പ്പെട്ടതാണ് പുതിയ നാഷണല്‍ സെക്രട്ടറിമാർ.
 
കർണാടകയിൽ നിന്നുള്ള എംപി തേജസ്വി സൂര്യയാണ് യുവ മോർച്ചയുടെ പുതിയ അധ്യക്ഷൻ.ടോം വടക്കന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ദേശീയ വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ തിരഞ്ഞെടുപ്പ്: വാര്‍ഡ് സംവരണം നിശ്ചയിക്കുന്നതിനുളള നറുക്കെടുപ്പ് 28 മുതല്‍