ജയലളിതയുടെ നിര്‍ദേശ പ്രകാരമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കൃഷ്ണപ്രിയ; തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്ന് ഡിഎംകെ
ജയലളിതയുടെ നിര്‍ദേശ പ്രകാരമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കൃഷ്ണപ്രിയ
Publish Date: Wed, 20 Dec 2017 (17:59 IST)
Updated Date: Wed, 20 Dec 2017 (18:01 IST)
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിത ആശുപത്രിയിൽ കഴിയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത് ശശികലയെന്ന് കൃഷ്ണപ്രിയ. ജയലളിതയുടെ നിര്‍ദേശ പ്രകാരമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍, ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും ശശികലയുടെ സഹോദര പുത്രിയായ കൃഷ്ണപ്രിയ ആവശ്യപ്പെട്ടു.
ദിനകരപക്ഷത്തെ എംഎല്‍എ പി വെട്രിവേൽ ആണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ഇത് അന്വേഷിക്കണമെന്നും കൃഷ്ണപ്രിയ ആവശ്യപ്പെട്ടു.
അതേസമയം, വീഡിയോ പുറത്തുവിട്ട നടപടി ചട്ടലംഘനമാണെന്ന് വിലയിരുത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പി വെട്രിവേല്‍ എംഎല്‍എക്കെതിരെ കേസെടുത്തു. ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.
അതിനിടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കും. ഡിഎംകെ നേതാവും എംപിയുമായ ടികെഎസ്. ഇളൻഗോപനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോള്‍ പരസഹായമില്ലാതെ ജ്യൂസ് കുടിക്കുകയും ടിവി കാണുകയും ചെയ്യുന്ന ജയലളിതയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.