Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയലളിതയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്‌നാടിന്, കൈമാറുന്നത് 27 കിലോ സ്വർണം, 11,344 സാരി, 750 ജോഡി ചെരുപ്പ്...

Jayalalitha

അഭിറാം മനോഹർ

, വെള്ളി, 31 ജനുവരി 2025 (16:41 IST)
അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയില്‍ നിന്നും പിടിച്ചെടുത്ത സ്വത്ത് ബെംഗളുരുവിലെ പ്രത്യേക കോടതി തമിഴ്നാടിന് കൈമാറുന്നു. 27 കിലോ സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍, 11,344 സാരി, 250 ഷാള്‍, 750 ജോഡി ചെരുപ്പ് എന്നിവ ഫെബ്രുവരി14,15 തീയ്യതികളില്‍ തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചു.
 
1996ല്‍ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസത് റെയ്ഡ് ചെയ്താണ് ഇവ പിടിച്ചെടുത്തത്. സ്വത്തില്‍ അവകാശമുണ്ടെന്ന ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ ദീപ, ജെ ദീപക്ക് എന്നിവരുടെ വാദം കോടതി തള്ളിയിരുന്നു. അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബെംഗളുരുവിലെ പ്രത്യേക കോടതിയിലേക്ക് മാറിയതോടെയാണ് തമിഴ്നാട് പോലീസ് പിടിച്ചെടുത്ത സ്വത്ത് കര്‍ണാടക സര്‍ക്കാരിന്റെ കസ്റ്റഡിയിലായത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ വൈദ്യുതി ചാര്‍ജ് കുറയും