Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തിനാണ് ബജറ്റ് ചുവന്ന തുണിയിൽ പൊതിയുന്നത്, കാരണം?

Nirmala sitaraman

അഭിറാം മനോഹർ

, വ്യാഴം, 30 ജനുവരി 2025 (20:06 IST)
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മറ്റൊരു ബജറ്റ് അവതരണത്തിന് കൂടി തയ്യാറെടുക്കുകയാണ്. 2019ല്‍ ഇന്ത്യയുടെ ധനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ഇത് എട്ടാം തവണയാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. വര്‍ഷങ്ങളായി ബ്രീഫ് കേസിലായിരുന്നു ബജറ്റ് കൊണ്ടുവന്നിരുന്നത്.എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിന് മാറ്റമുണ്ടായിട്ടുണ്ട്.
 
 7 വര്‍ഷം മുന്‍പ് തന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരണത്തില്‍ നിര്‍മല സീതാരാമനാണ് ഈ പാരമ്പര്യം ലംഘിച്ചത്. ബ്രീഫ് കേസിന് പകരം ചുവന്ന തുണിയില്‍ പൊതിഞ്ഞ് കൊണ്ടുവരാന്‍ തുടങ്ങി. ഇതോടെ ഏറെ നാളായുള്ള ബ്രിട്ടീഷ് പാരമ്പര്യത്തിനാണ് അന്ത്യമായത്. 2021ല്‍ പേപ്പര്‍ രഹിത ബജറ്റും നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിരുന്നു.2025ലെ കേന്ദ്രബജറ്റും പേപ്പര്‍ രഹിതമായാകും അവതരിപ്പിക്കുക എന്നാണ് സൂചനകള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bank Holidays in February: ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍