ജയലളിതയുടെ ആരോഗ്യനില വ്യക്തമാക്കണം; പൊതുതാല്പര്യ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും
ജയലളിതയുടെ ആരോഗ്യനില വ്യക്തമാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിറ്റിന്റെ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക.
ചീഫ് ജസ്റ്റിസ് ഇല്ലാതിരുന്നതിനാല്‍ ജസ്റ്റിസുമാരായ എ എം സുന്ദരേശ്, ആര് മഹാദേവന് എന്നിവരടങ്ങിയ ബെഞ്ചാണ് പരാതി പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യനില വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്കാന് ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് എസ് കെ കൗള്‍ വ്യാഴാഴ്ച ബെഞ്ചില്‍ ഹാജരാകുമ്പോള്‍ കേസ് പരിഗണിക്കും.