Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറ്റ് നോക്കി രാജ്യം: ജാർഖണ്ഡ് ജനവിധി ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു

81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ ബിജെപിയും ജെഎംഎം- കോണ്‍ഗ്രസ് -ആര്‍ജെഡി സഖ്യവും തമ്മിലാണ് മത്സരം.

ഉറ്റ് നോക്കി രാജ്യം: ജാർഖണ്ഡ് ജനവിധി ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു

റെയ്‌നാ തോമസ്

, തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (08:19 IST)
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ ഇന്ന് വോട്ടെണ്ണല്‍ നടക്കും. 81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ ബിജെപിയും ജെഎംഎം- കോണ്‍ഗ്രസ് -ആര്‍ജെഡി സഖ്യവും തമ്മിലാണ് മത്സരം. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ രൂപപ്പെട്ട വികാരവും സഖ്യകക്ഷികള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിട്ടുപോയതും ബിജെപിക്ക് തിരിച്ചടിയാകും. ജെഎംഎം കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്നും തൂക്ക് മന്ത്രിസഭയാകുമെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നിട്ടുണ്ട്
 
രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഛത്രയിലാണ് ഏറ്റവും കൂടുതല്‍ റൌണ്ടുകള്‍ വോട്ടെണ്ണല്‍ ആവശ്യമുള്ളത്. ചന്ദന്‍ക്യാരി, തോര്‍പ മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് റൌണ്ടുകള്‍ നടക്കുക. അതിനാല്‍ ഈ രണ്ട് മണ്ഡലങ്ങളിലെ ഫലമായിരിക്കും ആദ്യം പുറത്ത് വരുന്നത്. 
 
ഒരു മണിയോടെ തെരഞ്ഞെടുപ്പിന്‍റെ ഏകദേശ ചിത്രം വ്യക്തമാകും. വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വിർജിനിറ്റി നഷ്ടപ്പെട്ടത് 13ആം വയസിൽ, അന്യഗ്രഹ‌ജീവികൾ തട്ടിക്കൊണ്ടു പോയി';വിചിത്ര വെളിപ്പെടുത്തലുമായി മറഡോണ