ജിഗിഷ ഘോഷ് കൊലപാതകക്കേസ്: രണ്ട് പ്രതികൾക്ക് വധശിക്ഷ; ഒരാള്‍ക്ക് ജീവപര്യന്ത്യം
ഐ ടി ജീവനക്കാരിയായ ജിഗിഷ ഘോഷ കൊലപാതക കേസിൽ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ.
ഐ ടി ജീവനക്കാരിയായ ജിഗിഷ ഘോഷ കൊലപാതക കേസിൽ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു. 2009 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജോലി കഴിഞ്ഞ് സൗത്ത് ഡൽഹിയിലെ താമസ സ്ഥലത്തേക്ക് പോകുന്നതിനിടയില്‍ ജിഗിഷയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ മൃതദേഹം ഹരിയാനയിലെ സുർജ്കുന്ദിൽ കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ജിഗിഷയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ട് പോവുകയും സ്വർണവും മൊബൈൽ ഫോണും എടിഎം പിൻ നമ്പറും തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തുകയും ചെയ്തുയെന്ന് തെളിഞ്ഞത്.
പ്രതികള്‍ ജിഗിഷയുടെ എ ടി എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചിരുന്നു. ഇതാണ് പ്രതികളെ പിടികൂടാന്‍ പൊലീസിന് സഹായകമായത്. കൂടാതെ പ്രതികളിൽ ഒരാളുടെ കയ്യിലെ പച്ചകുത്തിയ അടയാളം ഉണ്ടായിരുന്നു. ഇത് സി സി ടി വിയിൽ പതിഞ്ഞതും ഇവരെ പെട്ടെന്ന് കണ്ടെത്താൻ പൊലീസിനെ സഹായിച്ചു.