വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ നേരിട്ട് കൊമ്പുകോര്‍ത്ത് എം പിമാരായ സുരേഷ് ഗോപിയും ജോണ്‍ ബ്രിട്ടാസും. എമ്പുരാന്‍ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തെ ബിജെപി ബെഞ്ചുകളില്‍ കാണാമെന്നും ഈ മുന്നയെ മലയാളി തിരിച്ചറിയുമെന്നും ബ്രിട്ടാസ് പറഞ്ഞു. അതേസമയം കേരളത്തില്‍ 800 പേരെ കൊന്നൊടുക്കിയവരാണ് ബ്രിട്ടാസിന്റെ പാര്‍ട്ടിക്കാരെന്ന് സുരേഷ് ഗോപി തിരിച്ചടിച്ചു.
എമ്പുരാന്‍ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തെ ബിജെപി ബെഞ്ചുകളില്‍ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും, കേരളം തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം. നിങ്ങളുടെ വിഷത്തെ ഞങ്ങള്‍ അവിടെ നിന്ന് മാറ്റിനിര്‍ത്തി. ഒരാള്‍ ജയിച്ചിട്ടുണ്ട്. ഞങ്ങള്‍ നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ടും പൂട്ടിക്കും. ഒരു തെറ്റ് പറ്റി മലയാളിക്ക്. ആ തെറ്റ് ഞങ്ങള്‍ വൈകാതെ തിരുത്തും ബ്രിട്ടാസ് പറഞ്ഞു.
എമ്പുരാന്‍ പരാമര്‍ശം ബ്രിട്ടാസില്‍ നിന്നും വന്നതോടെ ടിപി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകള്‍ റീ റിലീസ് ചെയ്യാനുള്ള നട്ടെല്ലുണ്ടോ എന്ന ചോദ്യമാണ് സുരേഷ് ഗോപി ഉന്നയിച്ചത്. കേരളത്തില്‍ ബ്രിട്ടാസിന്റെ പാര്‍ട്ടി 800 പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു.