ഓംപുരിയുടെ ഓർമയിൽ വിതുമ്പി ജോയ് മാത്യു
വസൂരിക്കല നിറഞ്ഞ മുഖത്തിനുള്ളിൽ നിറഞ്ഞ് നിന്ന അഭിനയ കല - ഓംപുരി
ഇന്ത്യന്‍ സിനിമ കണ്ട മഹാനടന്മാരിലൊരാളാണ് ഓംപുരി. വളരെ ഗൗരക്കാരനായി അഭിനയിക്കുന്ന ഇദ്ദേഹം സരസമായി സംസാരിക്കുന്ന സംസാരിക്കുന്ന ഒരാളാണ്. ഇന്ത്യയിലെ മിക്ക ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഓംപുരി നിരവധി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഓംപുരിയുടെ ഓർമയിൽ സിനിമാ ലോകം വിതുമ്പി.
നടനും സംവിധായകനുമായി ജോയ് മാത്യുവും അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവെയ്ക്കുന്നു. ''ചോക്ലേറ്റ് മുഖങ്ങൾ അടക്കിവാണിരുന്ന ഹിന്ദി സിനിമയിലേക്ക് വസൂരിക്കല നിറഞ്ഞ മുഖവും പരുക്കൻ ശബ്ദവുമായി ജീവിത യാഥാർത്യങ്ങളെ പ്രതിഫലിപ്പിക്കുന്ന നവീന ഭാവുകത്വമുള്ള ചലച്ചിത്രങ്ങളിലൂടെ സൗന്ദര്യമല്ല അഭിനയമെന്നും മറിച്ച് അഭിനയമാണ് സൗന്ദര്യം എന്ന് പ്രേക്ഷകരെ ഓർമിപ്പിച്ച ഓംപുരി''.
എന്റെ "ആക്രോശി"ലെയും "അർദ്ധസത്യ " തുടങ്ങി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ നമ്മളെ അബരപ്പിച്ച അതേ മനുഷ്യൻ എന്റെ മുംബൈ ജീവിതകാലത്ത് ഞാൻ ജോലി ചെയ്തിരുന്ന ജെയ്‌ക്കോ ബുക്സിൽ ഒരു മോപ്പഡിൽ വന്ന് മികച്ച പുസ്തകങ്ങൾ ഓർഡർ ചെയ്ത വരുത്തി വാങ്ങിയിരുന്ന ഓർമ്മ എന്റെ മനസ്സിലിപ്പോഴും കെടാതെ നിൽക്കുന്നു . ഓംപുരി എന്ന അഭിനയ പ്രതിഭയുടെ മുന്പിൽ എന്റെ പ്രണാമം. - ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.